FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Sports

പ്ര​തീ​ക്ഷ​യോ​ടെ സി​ന്ധു

Tuesday, Dec 12, 2017,11:01 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ക​ല​ണ്ട​ർ വ​ർ​ഷം കി​രീ​ട നേ​ട്ട​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് പി.​വി. സി​ന്ധു നാ​ളെ ദു​ബാ​യ് വേ​ൾ‌​ഡ് സൂ​പ്പ​ർ സി​രീ​സ് ഫൈ​ന​ലി​നി​റ​ങ്ങു​ന്നു.
2016 റി​യോ ഒ​ളിം​പി​ക്സ് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ സി​ന്ധു​വി​ന് മി​ക​ച്ച വ​ർ​ഷ​മാ​ണ് ഇ​പ്പോ​ൾ കൊ​ഴി​ഞ്ഞു പോ​കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രീ​സ് , കൊ​റി​യ ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രീ​സ് കി​രീ​ടം നേ​ടി​യ സി​ന്ധു ഗ്ലാ​സ്കോ വേ​ൾ​ഡ് ചാം​പ്യ​ൻ​ഷി​പ്പി​ലും ഹോ​ങ്കോ​ങ്ങ് ഓ​പ്പ​ണി​ലും ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

“ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച വ​ർ​ഷ​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. എ​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ഞാ​ൻ സം​തൃ​പ്ത​യാ​ണ്. ര​ണ്ട് സൂ​പ്പ​ർ സീ​രി​സ് കി​രീ​ട​ങ്ങ​ളും ഒ​രു ര​ണ്ടാം സ്ഥാ​ന​വും, ലോ​ക​ചാം​പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി മെ​ഡ​ലും. ഒ​രു താ​ര​ത്തി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണി​ത്.
സീ​സ​ൺ ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ദു​ബാ​യ് സൂ​പ്പ​ർ സീ​രി​സ് ഫൈ​ന​ലി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നേ​രി​ടു​ന്ന​ത്.’’ സി​ന്ധു പ​റ​ഞ്ഞു.