FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

മെലിഞ്ഞുണങ്ങിയ പയ്യനിൽ നിന്ന് തടിച്ച് കൊഴുത്ത് അമിറുൾ; പ്രതികൾക്കെല്ലാം ജയിലിൽ സുഖവാസമെന്ന് സോഷ്യൽ മീഡിയ

Tuesday, Dec 12, 2017,14:00 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: കേരളത്തിൽ സുഖവാസം തുടരാൻ പറ്റിയ സ്ഥലം ജയിലാണോയെന്നാണ് അമിറുൾ ഇസ്‌ലാമിന്‍റെ പുതിയ രൂപം കണ്ടവർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. മെലിഞ്ഞ പയ്യനിൽ നിന്ന് രൂപവും ഭാവവും മാറിയ അമിറുൾ പത്ത് കിലോ തൂക്കമാണ് വർധിപ്പിച്ചിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ 45 കിലോയായിരുന്നു അമിറുളിന്‍റെ തൂക്കം. ഇപ്പോൾ അത് 55 ആയാണ് വർധി്ച്ചിരിക്കുന്നത്.

ജയിലിൽ ഈയാൾ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട് ജില്ലാ ജയിലിലായിരുന്നു അമിറുളിനെ പാർപ്പിച്ചിരുന്നത്. വിധി ഇന്ന് വരുമെന്നറിഞ്ഞിട്ടും ഇന്നലെ യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല ഇയാളെന്ന് ജയിലധികൃതർ പറഞ്ഞു.

കുറ്റക്കാരനെന്ന് വിധിച്ചതോ‌ടെ ഇയാൾ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികരിക്കുകയും ചെയ്തു. താനാരെയും കൊന്നിട്ടില്ല. തന്നെ പൊലീസ് ബലമായി പിടിച്ച് കൊണ്ട് പോരുകയായിരുന്നുവെന്നുമാണ് ഈയാൾ പറഞ്ഞു.