FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

സബർമതിയിൽ ജലവിമാനത്തിൽ പ്രധാനമന്ത്രി

Tuesday, Dec 12, 2017,14:45 IST By മെ‌ട്രൊ വാർത്ത A A A

ഗാന്ധിനഗർ: ഗുജറാത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ഇന്ന് കലാശക്കൊട്ട് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജലവിമാനത്തിൽ പറന്നു. മോദിയു‌‌ടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും റോഡ് ഷോയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല.

തുടർന്നാണ് മോദി സബർമതിയിൽ ജലവിമാനത്തിൽ പറന്നിറങ്ങിയത്. മോദിയുടെ ജലവിമാനയാത്രയ്ക്കായി പ്രത്യേക ബോട്ട്ജെട്ടിയും ഒരുക്കിയിരുന്നു. വിമാനത്താവളങ്ങൾ എല്ലായിടത്തും വേണമെന്ന് ശഠിക്കാനാവില്ല. അതിനാലാണ് ഇത്തരം ജലവിമാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ ജലവിമാനയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രൻഡിംഗാണ്.