FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

സ്റ്റൈൽ മന്നന് പിറന്തനാൾ വാഴ്ത്തുക്കൾ

Tuesday, Dec 12, 2017,18:43 IST By സ്വന്തം ലേഖകൻ A A A

രജനികാന്ത് ഒരു പ്രതിഭാസമാണ്. തന്‍റെ 67ാം വയസിലും സ്റ്റൈൽ മന്നനായി തുടരുന്ന അദേഹം തമിഴ്മക്കളുടെ തലൈവരാകുമോയെന്നാണ് തമിഴകം ഉറ്റു നോക്കുന്നത്. ഏഷ്യയിലെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനായി മാറുമ്പോഴും ജീവിതത്തിൽ അദേഹം കാണിക്കുന്ന ലാളിത്യം സൂപ്പർസ്റ്റാറുകൾക്ക് മാതൃകയാക്കാം.

സ്ക്രീനിൽ ദൈവത്തിനും മുകളിലാണ് രജനീകാന്തിന്‍റെ സ്ഥാനം. വെടിയുണ്ടകളെ കളിക്കോപ്പുകളാക്കി മാറ്റുന്ന രജനി അമാനുഷികതയുടെ ആൾരൂപമാണ്. ആയിരം വില്ലന്മാരെ ഒറ്റയ്ക്ക് അടിച്ച് വീഴ്ത്തുന്ന രജനിയെ ജനം ഇരുകൈകളോടെയാണ് സ്വീകരിക്കുന്നത്. മാറ്റാരു ചെയ്താലും കത്തി സംഘട്ടനങ്ങളായി മാറുന്ന ഇത്തരം രംഗങ്ങളിൽ എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യമാണ് സൂപ്പർ സ്റ്റാറിന് ആരാധകർ നൽകിയിരിക്കുന്നത്.

rajinikanth 1_1469451043

സിനിമയില്‍ മാത്രമല്ല സാധാരണജീവിതത്തിലും ഒരുപാട് പ്രത്യേതകൾ കാത്ത് സൂക്ഷിച്ച രജനി പ്രായത്തിന്‍റെ ചുളിവുകള്‍  മറച്ചു വെച്ചില്ല. കഷണ്ടിത്തല പുറത്തുകാട്ടി നരച്ചതാടിയും സാധാരണക്കാരന്‍റെ  വസ്ത്രധാരണവുമാ‍യി രജനി ശിവാജി റാവു ഗെയ്ക് വാദായി തന്നെ പ്രത്യക്ഷപ്പെട്ടു.

പ്രൗഢിയുടെ പരകോടിയില്‍ നില്‍ക്കുമ്പോഴും ലാളിത്യത്തിന്‍റെയും ആത്മീയതയുടെയും വേറിട്ടമുഖം അദേഹം കാട്ടിതന്നു. കാലം അതിനെയും സ്റ്റൈല്‍ ആക്കി മാറ്റി, ആ നടപ്പും സംസാരവും നോട്ടവും എന്തിന് ഒരോ ചലനവും വരെ പ്രേക്ഷകർ ഏറ്റെടുത്തു. പാലഭിഷേകവും ഭീമന്‍ കട്ടൗട്ടുകളുമായി ആരാധകവ്യന്ദം ഒരോ ചിത്രവും ഗംഭീരമാക്കി.

ജപ്പാനിലും മലേഷ്യയിലും അമേരിക്കയിലും ആരാധകര്‍ ഇന്ത്യയില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത അംഗീകാരമാണ്. ബാഷയും പടയപ്പയും മുത്തുവും അണ്ണാമലയുമെല്ലാം നേടിയത്. യെന്തിരനും യെന്തിരന്‍ 2 വും കാലായും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

കലങ്ങിമറിയുന്ന തമിഴകരാഷ്ട്രീയത്തിലേക്ക് രജനി രംഗപ്രവേശം നടത്തുമോയെന്നാണ് 67ാം പിറന്നാളിൽ തമിഴകം ചർച്ച ചെയ്യുന്നത്. തന്‍റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് പലസൂചനകളും  നല്‍കിയെങ്കിലും ഇനിയും താരം അതെന്നെന്ന് വ്യക്തമാക്കിയിട്ടില്ല . മാസ് മഹാരാജാവിന്‍റെ എൻട്രിക്കായി തമിഴകം കാത്തിരിക്കുകയാണ്.ഒരു രജനി ചിത്രം പുറത്തിറങ്ങുന്ന ആകംക്ഷയോടെ