FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

ആധാർ ബന്ധിപ്പിക്കൽ: സമയപരിധി നീട്ടിനൽകി കേന്ദ്രസർക്കാരിന്‍റെ നിലപാടുമാറ്റം

Wednesday, Dec 13, 2017,16:03 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകി കേന്ദ്രസർക്കാരിന്‍റെ നിലപാടുമാറ്റം. നേരത്തെ ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണം എന്നും അവസാന തീയതി മാറ്റില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാൽ ഈ സമയപരിധി മാർച്ച് 31വരെ നീട്ടിനൽകിയാണ് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയത്. സാമ്പത്തിക കുറ്റങ്ങൾ തടയാനുള്ള ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വിഞ്ജാപനം സർക്കാർ പുറത്തിറക്കിയത്.

ബാങ്ക് അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടി നൽകിയിട്ടുണ്ട്. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നിലപാടു മാറ്റമെന്നതും ശ്രദ്ധേയമാണ്.