FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Crime

ആനക്കൊമ്പ് കടത്തിയ നാലംഗ സംഘത്തെ പെരിന്തല്‍മണ്ണയില്‍ പിടികൂടി

Wednesday, Dec 13, 2017,17:19 IST By മെട്രൊ വാർത്ത A A A

പെരിന്തല്‍മണ്ണ: ആനക്കൊമ്പുമായി നാലംഗ സംഘം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. അഗളി സ്വദേശി സുബ്രഹ്മണ്യന്‍ (51), കോയമ്പത്തൂര്‍ സ്വദേശികളായ വീരഭദ്രന്‍ (32), രംഗസാമി(57), മണ്ണാര്‍ക്കാട് സ്വദേശി അഷ്റഫ് (46) എന്നിവരാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിന് സമീപം പെരിനായകപാളയം പാലമടയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് ആനക്കൊമ്പ് കടത്തുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. ഏഴു ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.