FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

കല്‍ക്കരി അഴിമതി കേസ്: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുഖോഡ കുറ്റക്കാരനെന്ന് കോടതി

Wednesday, Dec 13, 2017,18:18 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുഖോഡ കുറ്റക്കാരനെന്ന് പ്രത്യേക കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലുപേര്‍ കൂടി കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഇതിൽ മധുഖോഡയും എച്ച്.സി. ഗുപ്തയും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

2008ല്‍ അനധികൃതമായി സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനികള്‍ അനുവദിച്ചതാണ് കേസിന് കാരണമായത്. അമര്‍കോണ്ട മുര്‍ഗോഡല്‍ കല്‍ക്കരി ഖനി ഇടപാടില്‍ 380 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു.