FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Crime

ജിഷ വധക്കേസിൽ വ്യാഴാഴ്ച ശിക്ഷ വിധിക്കും

Wednesday, Dec 13, 2017,15:05 IST By മെട്രൊ വാർത്ത A A A

കൊച്ചി: കേരളക്കരയുടെ മന:സാക്ഷിയെ പിടിച്ചുലച്ച ജിഷ വധക്കേസില്‍ വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏകപ്രതി. ശിക്ഷയെ സംബന്ധിച്ച പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ബുധനാഴ്ച കോടതിയിൽ പൂർത്തിയായി.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതി പരമാവധി ശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, പ്രതി അമീറുളിന് ആസാമി ഭാഷ മാത്രമേ മനസിലാകൂ എന്നും അതിനാൽ പൊലീസ് ഉന്നയിച്ച പല ചോദ്യങ്ങളും പ്രതിക്ക് മനസിലായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണം ശരിയായ രീതിയിലായിരുന്നില്ല നടന്നതെന്നും കേസില്‍ കേന്ദ്ര ഏജന്‍സികളുടെ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജിയും നൽകി. എന്നാല്‍ കോടതി ഈ ഹർജി തള്ളിക്കളഞ്ഞു.