FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

മൂന്ന് ദിവസത്തിനകം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ

Wednesday, Dec 13, 2017,16:36 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: മൂന്ന് ദിവസത്തിനകം രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്ര കുമാര്‍. തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ രക്ഷിക്കാന്‍ വേണ്ടിയാണ് രാജിയെന്നും വീരേന്ദ്ര കുമാര്‍ കൂട്ടിച്ചേർത്തു.

പുതിയ പാര്‍ട്ടി ഉണ്ടാക്കണോ, അതല്ല ഏതെങ്കിലും പാര്‍ട്ടിയുമായി ചേരണോ എന്ന  കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. പുതിയ സാഹചര്യങ്ങള്‍ സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. യോഗത്തിന്‍റെ തീരുമാനം വരും ദിവസങ്ങളില്‍ ശരദ് യാദവിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും എസ്ജെഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.