FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

രോഹിതിന് മൂന്നാം ഇരട്ട സെഞ്ചുറി, ലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Wednesday, Dec 13, 2017,15:28 IST By മെട്രൊ വാർത്ത A A A

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത്തിൽ രോഹിത് ശര്‍മ്മ നായകന്‍റെ ഇന്നിങ്സ് പുറത്തെടുത്തപ്പോള്‍ ടീം ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. കരിയരിലെ മൂന്നാം ഇരട്ട സെഞ്ചുറിയോടെ രോഹിത് മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 392 റണ്‍സെടുത്തു.

ഓപ്പണറായി ഇറങ്ങിയ രോഹിത് 12 സിക്സും 13 ഫോറും ഉൾപ്പെടെ 153 പന്തിൽ നിന്നും 208 റൺസെടുത്ത് പുറത്താകാതെ നിന്നു. രോഹിതിനൊപ്പം 88 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെയും 68 റണ്‍സെടുത്ത ശിഖർ ധവാന്‍റെയും പ്രകടനവും ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ തുണയായി.

നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്‍റെ ഇന്ത്യക്കായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്. കുല്‍ദീപ് യാദവിന് പകരമായാണ് സുന്ദര്‍ ടീമിലിടം പിടിച്ചത്. ആദ്യ മത്സരത്തിൽ പാടെ തകർന്നുപോയ ടീം ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്.