FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

വാക്പോരിനിടെ സൗഹൃദം പുതുക്കി ഹസ്തദാനം ചെയ്ത് മോദിയും മന്‍മോഹനും (വീഡിയോ)

Wednesday, Dec 13, 2017,17:38 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങും തമ്മിലുള്ള വാക്പോരായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍, കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കിടെയും ഇരുവരും തമ്മില്‍ കാണുകയും ഹസ്തദാനം ചെയ്തെന്ന വാര്‍ത്തയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഉള്‍പ്പടെ ചര്‍ച്ചയാവുന്നത്.

2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങിനിടെയാണ് ഇരുവരും പരസ്പരം കണ്ടത്. വിവാദങ്ങളൊക്കെ മറന്ന് പരസ്പരം ഹസ്തദാനം ചെയ്യുന്ന മോദിയുടേയും മന്‍മോഹന്‍റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.