FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Nri

സൗദിയില്‍ 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയുടെ അനുമതി വേണമെന്ന് നിർദേശം

Wednesday, Dec 13, 2017,18:42 IST By മെട്രൊ വാർത്ത A A A

റിയാദ്: സൗദിയിൽ 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിന് കോടതിയിൽ നിന്നും പ്രത്യേക അനുമതി തേടണമെന്ന് മന്ത്രിസഭാ പ്രത്യേക സമിതിയുടെ ശുപാർശ. വിവാഹ ബന്ധത്തിനായി ശാരീരികവും മാനസികവുമായ പക്വത പെൺകുട്ടി നേടിയിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സമിതി നിർദേശിച്ചു.

16 വയസ് തികഞ്ഞതും എന്നാൽ 18 പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിനാണ് ഇപ്പോൾ മന്ത്രിസഭാ പ്രത്യേക സമിതി ശുപാർശകൾ സമർപ്പിച്ചത്. പെൺകുട്ടിയുടെ വിവാഹ സമ്മതവും മാതാവിന്‍റെ അനുമതിയും കോടതിയുടെ അനുവാദവും വേണമെന്ന് ശുപാർശ വ്യക്തമാക്കുന്നു. സൗദിയിൽ കഴിയുന്ന വിദേശികളുടെ മക്കൾക്കും നിയമം ബാധകമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ശൈശവ വിവാഹത്തിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും മന്ത്രിസഭാ സമിതി വ്യക്തമാക്കി. നിലവിൽ 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹത്തിന് സൗദിയിൽ നിരോനമുണ്ട്. ശൈശവ വിവാഹങ്ങൾക്കെതിരെ കർശന ശിക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്.