FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

അമര്‍നാഥ് നിശബ്ദ മേഖലയല്ല, മുൻ ഉത്തരവില്‍ വ്യക്തത വരുത്തി ഹരിത ട്രൈബ്യൂണല്‍

Thursday, Dec 14, 2017,19:28 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: അമര്‍നാഥ് മുഴുവന്‍ നിശബ്ദ മേഖലയല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. അമര്‍നാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുമ്പില്‍ മാത്രമേ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളു എന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് ഏറെ അനിശ്ചിതത്വങ്ങൾ ഉടലെടുത്തതിനാലാണ് മുൻ ഉത്തരവിൽ വ്യക്തത വരുത്താൻ ട്രൈബ്യൂണൽ നടപടിയെടുത്തത്.

അമര്‍നാഥ് ക്ഷേത്രത്തില്‍ മന്ത്രോചാരണത്തിനും മണി കിലുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലായിരുന്നു ഹരിത ട്രൈബ്യൂണലിന്‍റെ ആദ്യ ഉത്തരവ്. കൂടാതെ ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണിന്‍റെ ഉപയോഗം നിരോധിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ക്ഷേത്രത്തിനകത്ത് മാത്രം നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. ക്ഷേത്രത്തിലെ മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.