FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

അസമില്‍ 100 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 40 ആനകള്‍, പ്രതിഷേധം ശക്തമാകുന്നു

Thursday, Dec 14, 2017,21:35 IST By മെട്രൊ വാർത്ത A A A

ഗുവാഹത്തി: കഴിഞ്ഞ നൂറ് ദിവസത്തിനിടെ അസമില്‍ 40ഓളം ആനകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മനുഷ്യന്‍റെ കൈകടത്തല്‍ കൊണ്ടാണ് ഇത്രയും ആനകള്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും മൃഗസ്നേഹികളുടേയും നേതൃത്വത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.

കാടുകളില്‍ നിന്ന് ഭക്ഷണം തേടി നാട്ടിലേക്ക് ആനകള്‍ എത്തുന്നത് തടയാനും കൃഷി വിളകള്‍ക്ക് നാശം വരുത്തുന്ന കാട്ടാനകളെ നേരിടുന്നതിനു വേണ്ടി മനുഷ്യന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായുമാണ് ആനകള്‍ കൊല്ലപ്പെടാന്‍ ഇടയാകുന്നതെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. വൈദ്യുതാഘാതം, വിഷബാധ, ട്രെയിന്‍ അപകടം തുടങ്ങിയ കാരണങ്ങളാലാണ് മിക്ക ആനകളും മരണത്തിന് കീഴടങ്ങിയത്.

വലിയ തോതിലുള്ള വനനശീകരണം മൂലം ആനകളുടെ ആവാസ വ്യസ്ഥയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആനകള്‍ വലിയ തോതില്‍ കൊല്ലപ്പെടുക കൂടി ചെയ്യുന്നത് ആനകളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നത്.