FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

Thursday, Dec 14, 2017,19:54 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: വിവിധ സേവനങ്ങൾക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍.

സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് വെള്ളിയാഴച രാവിലെ വിധി പ്രസ്താവിക്കുന്നത്. അതിനിടെ മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു. ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതില്‍ ജനുവരി 10നാണ് വാദം ആരംഭിക്കുന്നത്.