FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Breaking News

എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം

Thursday, Dec 14, 2017,17:49 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണങ്ങളുടെ വിലയിരുത്തലായി മാറുമെന്ന് കരുതപ്പെടുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ദേശീയ വാർത്താ ചാനലുകൾ സംഘടിപ്പിച്ച എക്സിറ്റ് പോളുകളിൽ എല്ലാംതന്നെ ബിജെപിയുടെ വ്യക്തമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്.

ആദ്യം എക്സിറ്റ് പോൾ ഫലം പുറത്തുവിട്ട ടൈംസ് നൗ- വിഎംആർ സർവ്വേയിൽ, ഗുജറാത്തിൽ ബിജെപി 109 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് 70 സീറ്റുകളും മറ്റുള്ളവർ 3 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. 182 അംഗ ഗുജറാത്ത് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളിൽ വിജയിച്ചാൽ മതിയാകും.

 

അതേസമയം, കോൺഗ്രസ് അധികാരത്തിലിരുന്ന ഹിമാചല്‍പ്രദേശ് ബി.ജെ.പി പിടിച്ചടക്കുമെന്നാണ് പ്രവചനം. വിവിധ ഏജൻസികളുടെ സർവ്വേയിൽ ബിജെപിക്ക് 50-55 സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ കേൺഗ്രസ് 10-15 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു.