FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 63% പോളിങ്

Thursday, Dec 14, 2017,18:52 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ 63%നു മുകളിൽ പോളിങ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഇതോടെ 182 അംഗ സഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് പൂർത്തിയായി. ഡിസംബർ 18നാണ് ഫലപ്രഖ്യാപനം.

93 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഉത്തര, മധ്യ ഗുജറാത്തിലെ 2.22 കോടി വോട്ടർമാരാണ് 14 ജില്ലകളിലായി ഉള്ളത്. 2012ൽ വടക്കൻ ഗുജറാത്തിൽ കോൺഗ്രസും മധ്യഗുജറാത്തിൽ ബിജെപിയുമാണ് മേൽക്കൈ നേടിയത്.

ഇതിനിടെ, വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രചാരണം അവസാനിച്ച സമയത്ത് രാഹുൽ ഗാന്ധി ഒരു ഗുജറാത്തി ചാനലിന് അഭിമുഖം നൽകിയത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് നേരത്ത ബിജെപിയും പരാതി നൽകിയിരുന്നു.