FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാമിന് തൂക്കുകയർ

Thursday, Dec 14, 2017,11:20 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി:ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏകപ്രതി. ശിക്ഷയെ സംബന്ധിച്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും അന്തിമവാദം ബുധനാഴ്ച കോടതിയില്‍ പൂര്‍ത്തിയായിരുന്നു.

ഒന്‍പത് മാസത്തെ വിചാരണയ്ക്കു ശേഷം കേസിലെ പ്രതി അസം സ്വദേശി അമിറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 പ്രകാരം ഏഴ് വര്‍ഷം കഠിനതടവും, ആറു മാസം തടവും ഐപിസി 342 പ്രകാരം അന്യായയമായി തടഞ്ഞ് വെച്ചതിന് ഒരു വര്‍ഷം കഠിനതടവും 1000 രൂപ പിഴയും ,ഐപിസി 376 എ പ്രകാരം പത്ത് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ഐപിസി 376ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ഐപിസി 302 പ്രകാരം വധശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് കോടതി നിരീക്ഷിക്കുകയുും ചെയ്തു.അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതി പരമാവധി ശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.