FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
World

ദലൈലാമയുടെ നിയന്ത്രണം ഇല്ലാതാക്കാൻ പുതി‍യ നീക്കവുമായി ചൈന

Thursday, Dec 14, 2017,15:21 IST By മെ‌ട്രൊ വാർത്ത A A A

ബീജിങ്:ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നിയന്ത്രണം ഇല്ലാതാക്കാന്‍ പുതിയ തന്ത്രവുമായി ചൈന. 60 ബുദ്ധിസ്റ്റുകളെ ജീവിക്കുന്ന ബുദ്ധന്‍മാരാക്കാനാണ് ചൈനയുടെ പദ്ധതി. ഇതിനായി ചൈനയിലെ മതകാര്യ വകുപ്പ് അനുമതി നല്‍കി.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ടിബറ്റന്‍ ബുദ്ധിസ്റ്റുകളില്‍ ദലൈലാമയുടെ നിയന്ത്രണം ഇല്ലാതാക്കാന്‍ ചൈന ശ്രമിക്കുകയാണ്.

ഇതിനായി നിരവധി വ്യാജ ബുദ്ധന്‍മാരെയാണ് ചൈന പരിശീലിപ്പിച്ചെടുക്കുന്നത്. ടിബറ്റന്‍ ബുദ്ധിസ്റ്റുകളെ ഉപയോഗിച്ച് ചൈനയുടെ ദേശീയ ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ദലൈലാമയുടെ നടപടികള്‍ പുനരവതാരകരായ ജീവിക്കുന്ന ബുദ്ധന്‍മാരിലൂടെ തടയാമെന്ന് ചൈന കരുതുന്നത്.ചൈനയില്‍ 13000 ഓളം ബുദ്ധിസ്റ്റുകളാണ് ഉള്ളത്. രാജ്യസ്നേഹവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വ്യവസ്ഥയും ഇവരെ പരിശീലിപ്പിച്ചുവരികയാണ്.