FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Cinema

നല്ലോണം ട്രോളുന്നവർക്ക് ഷാജി പാപ്പൻ വക 15000 രൂപയും പാപ്പൻ മുണ്ടും

Thursday, Dec 14, 2017,16:02 IST By സ്വന്തം ലേഖകൻ A A A

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ആട് 2ന്‍റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.ട്രയിലർ ഹിറ്റായതിന് പിന്നാലെ നിരവധി ട്രോളുകളും എത്തി. പാപ്പനും പാപ്പനെ സ്പോൺസർ ചെയ്യുന്ന് ഫ്രൈഡേ ഫിലിസും ഇതോടെ ട്രോളർമാർക്ക് സമ്മാനങ്ങളും പ്രഖ്യാപിരിക്കുകയാണ്. ആട് 2 വിന്‍റെ ട്രെയിലറിലെയോ, സോംഗിലെയോ സ്ക്രീൻഷോട്ടുകൾ കോർത്തിണക്കി , ഈ സിനിമയെത്തന്നെ പരാമർശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ  ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 21 വരെ പാപ്പനെ ട്രോളാനുള്ള അവസരമാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത് . ഒരാൾക്ക് എത്ര ട്രോളുകൾ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോൾ വേണം അയക്കാൻ. അയക്കുന്ന ട്രോളന്‍റെ പേര് മെൻഷൻ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്സാപ്പ് നമ്പറിൽ നിന്നു വേണം അയക്കാൻ.

നിങ്ങൾ തുടങ്ങിയ സ്ഥിതിക്ക് ഇനി ഞങ്ങൾ ആയിട്ട് കുറയ്ക്കുന്നില്ല കേട്ടോടാ ഉവ്വേ.

ഒന്നാം സമ്മാനം : 15,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

രണ്ടാം സമ്മാനം : 10,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകൾക്ക് ആകർഷകമായ ഗിഫ്റ്റുകൾ നൽകുന്നതായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രോളുകളും ആട് 2 വിന്‍റെ ഒഫിഷ്യൽ പേജിൽ പ്രസിദ്ധീകരിക്കുന്നതായിക്കും.

പാപ്പൻ വക മുന്നറിയിപ്പ്

മത്സരത്തിനായി ട്രോളുകൾ അയക്കേണ്ട ഞങ്ങളുടെ വാട്ട്സാപ്പ് നമ്പർ +91 9745422555.

# നിലവിൽ ഇറങ്ങിയ ഒരു ട്രോൾ തന്നെ ( എക്സാറ്റ് കോപ്പി )ഒന്നി ലധികം പേർ അയക്കുകയും, അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉടലെടുക്കുകയും ചെയ്താൽ, അത് ആദ്യം ഫേസ് ബുക്കിൽ/ പോസ്റ്റ് ചെയ്തത് ആരെന്നുള്ള സമയം പരിശോധിച്ചായിരിക്കും അംഗീകരിക്കുക. തുടർന്ന് ഉടമസ്ഥരല്ലാത്തവരെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കുന്നതുമായിരിക്കും.

# ട്രോൾ ഉണ്ടാക്കുമ്പോൾ മറ്റുള്ള സിനിമയുടെ/ താരങ്ങളുടെ /മത-സാമുദായിക വികാരങ്ങൾ വൃണപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ളവ പരിഗണിക്കുന്നതല്ല.