FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു

Thursday, Dec 14, 2017,14:41 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ടിവി ചാനലിൻ അഭിമുഖം നൽകിയതിനാണ് കേസ്. അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെയും കേസെടുക്കും.

വിശദീകരണം നൽകാൻ ഡിസംബർ 18 ന് അഞ്ച് മണിക്ക് മുമ്പായി ഹാജരാകണമെന്ന് രാഹുൽ ഗാന്ധിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. അന്ന് തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതും. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മുതൽ ഇത്തരം അഭിമുഖങ്ങൾ നൽകരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശമാണ് ലംഘിച്ചത്.