FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

രാഹുൽ ഗാന്ധി പുന്തുറയിൽ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു

Thursday, Dec 14, 2017,14:18 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം:രാഹുൽ ഗാന്ധി പൂന്തുറയിൽ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു. പുന്തുറ, വിഴിഞ്ഞം, കന്യകുമാരി പ്രദേശങ്ങളിലെ സന്ദർശനത്തിന് ശേഷം 3.40 ന് തൈക്കാട് പൊലീസ് മൈതാനത്ത് നടക്കുന്ന ബേബി ജോൺ ശതാബ്ദി സമ്മേളനത്തിലും പങ്കെടുക്കും

മത്സ്യതൊഴിലാളികൾക്ക് സംഭവിച്ച നഷ്ടം ഇല്ലാതാക്കാനാവില്ല. പക്ഷെ‌ കുടുംബങ്ങൾക്ക് ഒപ്പം ഉണ്ടാകും. കാണാതായവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകും.ദുരന്തങ്ങളിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാഠം ഉൾക്കൊള്ളണമെന്നും അദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദേഹം തിരുവനന്തപുരത്ത് എത്തിയത്.