FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

അഭിഷേക് സിങ്‌‌വിക്കെതിരെ 5000 കോടിയുടെ മാനനഷ്ടക്കേസ്

Friday, Dec 15, 2017,21:03 IST By മെ‌ട്രൊ വാർത്ത A A A

അഹമ്മദാബാദ്: കോൺഗ്രസ് വ്യക്താവ് അഭിഷേക് സിങ്‌വിക്കെതിരെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് 5000 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പിനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് റിലയൻസ് ഗ്രൂപ്പ് ഗുജറാത്ത്സ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പണം തിരിച്ചടയ്ക്കാത്ത കമ്പിനികളുടെ വായ്പകൾ സർക്കാർ എഴുതി തള്ളിയിട്ടില്ലെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവന ജനങ്ങളെ മണ്ടന്മാരാക്കുന്നതാണെന്നായിരുന്നു നവംബർ 31 ന് നടന്ന പ്രചരണപരിപാടിയിൽ സിങ്‌വി പറഞ്ഞത്.