FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

ആധാർ ബന്ധിപ്പിക്കൽ: സമയപരിധി നീട്ടിനൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

Friday, Dec 15, 2017,11:39 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: വിവിധ സേവനങ്ങള്‍ ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയപരി‌ധി നീട്ടിനൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇതോടെ മൊബൈല്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെയായി. അതേസമയം, ആധാർ ബന്ധിപ്പിക്കലിന് സ്റ്റേ അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.

ആധാർ വിഷയത്തിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെതാണ് ഇടക്കാല ഉത്തരവ്. ആധാര്‍ നമ്പറും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടിയതായി അറിയിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിഞ്ജാപനം പുറത്തിറക്കിയിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ ലഭ്യമാക്കണമെന്നും ആധാറിന് അപേക്ഷിച്ചതിന്‍റെ എൻറോൾമെന്‍റ് നമ്പർ അപേക്ഷിക്കുന്ന സമയത്ത് സമർപ്പിക്കണമെന്നുമാണ് നിർദേശം.