FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

മതംമാറ്റമെന്ന് ആരോപണം, കരോള്‍ സംഘത്തെ മധ്യപ്രദേശില്‍ തടഞ്ഞു, കാറിന് തീയിട്ടു

Friday, Dec 15, 2017,14:39 IST By മെട്രൊ വാർത്ത A A A

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സത്ന സെന്‍റ് എഫ്രേം സെമിനാരിയില്‍ നിന്നു ഗ്രാമത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് കരോളിനു പോയ വൈദികരും വൈദിക വിദ്യാര്‍ത്ഥികളുമടങ്ങിയ 30 അംഗ സംഘത്തെയാണ് തടഞ്ഞുവെച്ചത്.

തുടർന്ന് ഇവരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊലീസിനെ ഏല്‍പ്പിച്ചു. രാത്രി വൈകിയും ഇവരെ പൊലീസ് വിട്ടയച്ചില്ല. മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ കാരള്‍ സംഘത്തെ തടഞ്ഞത്. കസ്റ്റഡിയിലായവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാറിന് അക്രമികള്‍ തീയിടുകയും ചെയ്തു. അതേസമയം, കാര്‍ കത്തിച്ചതിന് അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.