FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

മുത്തലാഖ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Friday, Dec 15, 2017,16:27 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: മുത്തലാഖ് കുറ്റകരമാക്കികൊണ്ടുള്ള നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ഇനി മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റത്തിന്‍റെ പരിധിയിൽ പെടും.ഭർത്താവിന് മൂന്ന് വർഷം വരെ ശിക്ഷയാണ് ലഭിക്കുക.

ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുമുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. മുത്തലാഖ് നിരോധനത്തിന് നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിതല സമിതി കരട് തയ്യാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് കെഹാര്‍ ആറു മാസത്തിനകം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്.