FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

സന്ദര്‍ശക വിസയില്‍ ഷാർജയിലെത്തിയ മലയാളി യുവാവ് സഹോദരിയുടെ ഫ്ലാറ്റിനടുത്ത് മരിച്ച നിലയില്‍

Friday, Dec 15, 2017,17:42 IST By മെട്രൊ വാർത്ത A A A

ഷാര്‍ജ: സന്ദര്‍ശക വിസയില്‍ ഷാർജയിലെത്തിയ മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്‍റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്.

രണ്ടു മാസം മുമ്പാണ് അമ്മയോടൊപ്പം ഉണ്ണിക്കൃഷ്ണന്‍ ഷാര്‍ജയിൽ താമസിക്കുന്ന സഹോദരിയുുടെ അടുത്തെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്നു പറഞ്ഞ് ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്.

ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്‍റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഷാർജയിൽ ജോലി ശരിയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.