FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ആര്‍സിസിയിലെ എയ്ഡ്സ് ബാധ: തെറ്റാണെന്ന് തെളിഞ്ഞാല്‍ പ്രചരിപ്പിച്ചവർക്ക് ശിക്ഷയെന്ന് കോടതി

Saturday, Dec 16, 2017,17:40 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: റീജ്യണൽ കാൻസർ സെന്‍ററിൽ (ആർസിസി) ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുട്ടിക്ക് എയ്ഡ്സ് ബാധിച്ചുവെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ പ്രചരിപ്പിച്ചവർക്കെതിരെ കർശന ശിക്ഷ ഉണ്ടാവുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുട്ടിയുടെ അഛൻ നൽകിയ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍സിസിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി എയ്ഡ്സ് ബാധിച്ചു എന്നായിരുന്നു ആരോപണം. തുടർന്ന് ചെന്നൈയിലെ റീജ്യണൽ ലാബിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് എയ്ഡ്സ് ബാധ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അന്തിമ റിപ്പോർട്ട് ഡൽഹിയിലെ നാഷണൽ ലാബിൽ നിന്ന് ലഭിക്കുന്നതോടെ രോഗബാധയെ സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരുകയുള്ളൂ.