FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
World

ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പുമായി അധികൃതർ

Saturday, Dec 16, 2017,18:52 IST By മെ‌ട്രൊ വാർത്ത A A A

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. ജാവ ദ്വീപുകൾക്ക് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. തുടർച്ചയായി രണ്ട് ചലനങ്ങളാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ആദ്യകുലുക്കത്തിന് ശേഷം വീണ്ടും ഭൂമി കുലുങ്ങിയത് ആളുകളിൽ പരിഭ്രാന്തി പരത്തി. രണ്ടാമത്തേ ഭൂചലനം റിക്‌ടർ സ്കെയിൽ 7.3 തീവ്രത രേഖപ്പെടുത്തി.ദുരന്ത നിവാരണസേന ഭൂകമ്പബാധിത പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. ഇതിനിടെ സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.