FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ഓഖി ദുരന്തം;രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Saturday, Dec 16, 2017,16:35 IST By മെ‌ട്രൊ വാർത്ത A A A

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ച രണ്ട് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. കോഴിക്കോട് പുറംകടലിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈകിട്ടോടെ ബേപ്പൂർ ഹാർബറിൽ എത്തിക്കും. ഇതോടെ ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരു‌ടെ എണ്ണം 72 ആയി.

ചെറുവള്ളങ്ങളില്‍ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത ആശങ്ക തുടരുകയാണ്. പുറമെ അനവധി വലിയ ബോട്ടുകളും അപകടത്തില്‍പെട്ടിട്ടുണ്ട്. അതിരൂപത വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണു കാണാതായത്.

ഇതില്‍ 94 പേര്‍ നാട്ടില്‍ നിന്നും 147 മത്സ്യത്തൊഴിലാളികള്‍ മറ്റു പല സ്ഥലങ്ങളില്‍ നിന്നുമായി മത്സ്യബന്ധനത്തിനു പോയവരാണ്. കാണാതായവരില്‍ 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നായി 24 മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല.