FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നൽകി സിയാൽ

Saturday, Dec 16, 2017,19:20 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി:ഓഖി ദുരന്തബാധിതർക്ക് സിയാലിന്‍റെ കൈത്താങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സിയാൽ നൽകിയിരിക്കുന്നത്. സിയാൽ ഡയറക്‌ടർ ആയ മന്ത്രി വി.എസ് സുനിൽകുമാർ  ആണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈ മാറിയത്.

സിയാൽ ഡയറക്‌ടർമാരുടെ യോഗതീരുമാനപ്രകാരമാണ് തുക കൈമാറാൻ ധാരണയായത്. ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയിരുന്നു. ഇനിയും 256ളം മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്.