FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Breaking News

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു

Saturday, Dec 16, 2017,11:30 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തു. സംഘടനാ തെരഞ്ഞെടുപ്പില മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിന് കൈമാറിയതോടെയാണ് അദ്ദേഹം ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്. അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തിൽ സ്ഥാനമേറ്റെടുക്കൽ പൂർണമാകും.

സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധി, രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാഹുലിനെ പാർട്ടി അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ പ്രമുഖരുടെ നിരയാണ് കോൺഗ്രസ് ആസ്ഥാനത്തെത്തിയത്.