FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, സഹപ്രവര്‍ത്തകയെ അപമാനിച്ച പ്രൊഫസർമാര്‍ക്കെതിരെ കേസ്

Saturday, Dec 16, 2017,21:05 IST By മെട്രൊ വാർത്ത A A A

ബിലാസ്പുർ: വിധവയായ സഹപ്രവർത്തകയോട് അശ്ലീല പരാമർശം നടത്തുകയും അവിഹിതബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത ഛത്തീസ്ഗഢിലെ സ്വകാര്യ കോളേജ് പ്രൊഫസർമാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. സുബിർ സെൻ, ദുർഗ ശരൺ ചന്ദ്ര എന്നിവർക്കെതിരെ ബിലാസ്പുർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്തരിച്ച സൈനികന്‍റെ ഭാര്യയാണ് ഇരുവർക്കുമെതിരെ സൈനിക് കല്യാൺ ബോർഡിന് പരാതി നൽകിയത്. ഇരുവരും ചേർന്ന് തന്നെ ഉപദ്രവിച്ചന്നെും അവിഹിത ബന്ധത്തിന് നിർബന്ധിച്ചെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതി, സൈനിക് കല്യാൺ ബോർഡ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു.

വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 11ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കത്ത് ലഭിച്ചെന്നും തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ബിലാസ്പുർ പൊലീസ് സൂപ്രണ്ട് ശലഭ് സിൻഹ പറഞ്ഞു.