FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Cinema

മോഹൻലാലിന്‍റെ ഒടിയൻലുക്ക് വെറും പബ്ലിസിറ്റി സ്റ്റണ്ടോ

Saturday, Dec 16, 2017,15:54 IST By സ്വന്തം ലേഖകൻ A A A

ആരാധകരെ വിസ്മയിപ്പിക്കാൻ മലയാളക്കരയിൽ മോഹൻലാലിനോളം പോന്ന മറ്റൊരാളില്ല. കഥാപാത്രത്തിനായി അദേഹം എന്തു റിസ്ക്കും എടുക്കും. ഒടിയൻ മാണിക്ക്യനായി മാറുന്ന മോഹൻലാലിന്‍റെ പുതിയ രൂപമാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ചിലർ നെറ്റി ചുളിച്ചുവെങ്കിലും ഇരുകൈയും നീട്ടിയാണ് താരദൈവത്തിന്‍റെ പുതിയ രൂപം ആരാധകർ സ്വീകിരിച്ചിരിക്കുന്നത്.

ഒടിയനിലെ മാണിക്യന് വേണ്ടിയാണ് മോഹൻലാൽ തൂക്കം കുറച്ച് പുതിയ മേയ്ക്ക് ഓവർ നടത്തിയിരിക്കുന്നത്. ഏത് സുന്ദരൻ പയ്യനും മാറി നിൽക്കും താരത്തിന്‍റെ മുന്നിലെന്ന് ആരാധകർ പ‍റയുമ്പോഴും ചില കേന്ദ്രങ്ങളിൽ നിന്ന് എതിർസ്വരങ്ങളും ഉയർന്നിട്ടുണ്ട്. ഇതെല്ലാം വെറും പബ്ലിസ്റ്റി സ്റ്റണ്ട് മാത്രമാണെന്നാണ് ഇവർ പറയുന്നത്

അഡ്വ.സംഗീത ലക്ഷ്മണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 

ഒടിയൻ” എന്നൊരു സിനിമ വരുന്നുണ്ട് പോലും.

എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn’t look better. More accurately, he looks his worst.

മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും “ഒടിയൻ” എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് don’t miss it എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.