FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Articles

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ദു​ര്‍മേ​ദ​സ്

Sunday, Dec 17, 2017,11:54 IST By എം.കെ. ഹരികുമാർ A A A

പ​ത്ര​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും ഒ​രു പ​ത്രാ​ധി​പ​രു​ണ്ട്. പ​ല​ര്‍ വാ​യി​ച്ചു പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഒ​രു വാ​ര്‍ത്ത വെ​ളി​ച്ചം കാ​ണു​ന്ന​ത്. വാ​ര്‍ത്ത ഒ​രു ജീ​വി​ത​മാ​ണ്. അ​തി​ല്‍ ക​ര​യു​ന്ന​വ​രും ചി​രി​ക്കു​ന്ന​വ​രു​മു​ണ്ട്. വാ​ര്‍ത്ത​യ്ക്ക് ആ​രോ​ടും പ​ക്ഷ​പാ​ത​മി​ല്ല. അ​തു സം​ഭ​വി​ച്ചു​പോ​കു​ന്ന​താ​ണ്. അ​താ​രു​ടെ​യും കൂ​ടെ​യ​ല്ല. എ​ന്നാ​ല്‍, ചാ​ന​ലു​ക​ളി​ലെ വാ​ര്‍ത്ത​യ്ക്ക് എ​ഡി​റ്റ​റി​ല്ല. അ​വി​ടെ വാ​ര്‍ത്ത സൃ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ര്‍ത്താ​വ​താ​ര​ക​ന്‍ ഒ​രു മൃ​ഗ​ശി​ക്ഷ​ക​നാ​ണ്. അ​യാ​ള്‍ നേ​ര​ത്തേ​കൂ​ട്ടി നി​ശ്ച​യി​ച്ച ഒ​രു​കാ​ര്യം സ്ഥാ​പി​ച്ചെ​ടു​ക്കാ​നാ​ണ് വാ​ര്‍ത്താ​വ​ലോ​ക​നം എ​ന്ന പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. അ​യാ​ള്‍ നി​ഷ്പ​ക്ഷ​ത​യു​ടെ കോ​ട്ട് ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും വ്യ​ക്ത​മാ​യ പ​ക്ഷം ഉ​ണ്ടാ​യി​രി​ക്കും.

ച​ര്‍ച്ച​യ്ക്കു വ​ന്നി​രി​ക്കു​ന്ന​വ​രി​ല്‍ എ​ല്ലാ​വ​രും അ​യാ​ളു​ടെ മി​ത്ര​മ​ല്ല. ചി​ല​രെ ചീ​ത്ത പ​റ​ഞ്ഞ് ഒ​തു​ക്കും. എ​ന്നി​ട്ടും പോ​രെ​ങ്കി​ല്‍ ച​ര്‍ച്ച​യ്ക്കു വ​ന്നി​രി​ക്കു​ന്ന ആ​ളി​നെ​ക്കൊ​ണ്ട് അ​സ​ഭ്യം പ​റ​യി​ക്കും. ചാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഐ​റ്റം അ​സ​ഭ്യ​മാ​ണ്. ഇ​തു പ​റ​യാ​ന്‍ തി​ണ്ണ​മി​ടു​ക്കു​ള്ള​വ​രു​ണ്ട്. ആ​രും ചോ​ദി​ക്കി​ല്ല. പ്രേ​ക്ഷ​ക​ര്‍ക്കു വേ​ണ്ടി​യാ​ണു ച​ര്‍ച്ച​യെ​ങ്കി​ലും പ്രേ​ക്ഷ​ക​ര്‍ക്കു പ​ങ്കാ​ളി​ത്ത​മി​ല്ല. അ​വ​രു​ടെ ക​ത്തു​ക​ള്‍ ആ​രും വാ​യി​ച്ച​താ​യി കാ​ണു​ന്നി​ല്ല. വാ​ര്‍ത്താ​വ​ത​ര​ണ രീ​തി​യെ​ക്കു​റി​ച്ച് പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍, അ​ത് ഫേ​സ്ബു​ക്കി​ലോ യു​ട്യൂ​ബി​ലോ ആ​ണു പ​റ​യേ​ണ്ട​ത്.

അ​വ​താ​ര​ക​ന്‍ വി​നു ജോ​ണി​നെ വി​മ​ര്‍ശി​ച്ചു​കൊ​ണ്ട് ന​ടി അ​നി​താ നാ​യ​ര്‍ യു​ട്യൂ​ബി​ല്‍ വ​ന്ന​ത് ചാ​ന​ല്‍ വാ​ര്‍ത്ത​യു​ടെ അ​സ​ഭ്യ​ച​രി​ത്ര​ത്തി​ലെ സു​ന്ദ​ര​മാ​യ ഒ​രേ​ടാ​ണ്. വി​നു ജോ​ണ്‍ ന​ട​ന്‍ സ​ലിം​കു​മാ​റി​നെ കൂ​ലി​ത്ത​ല്ലു​കാ​ര​ന്‍ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് ന​ട​ന്‍ ദി​ലീ​പി​നെ അ​നു​കൂ​ലി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ്. വി​നു പൊ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന സെ​ന്‍കു​മാ​റി​നെ​യും ആ​ക്ഷേ​പി​ച്ചി​രു​ന്നു. സ​ലിം​കു​മാ​റി​നും സെ​ന്‍കു​മാ​റി​നും മ​റു​പ​ടി പ​റ​യാ​ന്‍ വേ​ദി​യി​ല്ല. അ​വ​ര്‍ക്ക് പ​ബ്ലി​ക് ടോ​യ്‌​ലെ​റ്റ് എ​ന്ന പ​ദ​വി​കൂ​ടി ല​ഭി​ച്ചി​ട്ടു​ള്ള ഫേ​സ്ബു​ക്കി​ലേ​ക്കു ത​ന്നെ പോ​കേ​ണ്ടി​വ​രും. അ​വ​ര്‍, പ​ക്ഷേ പോ​യി​ല്ല. വി​നു​വി​ന്‍റെ അ​സ​ഭ്യ​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ അ​നി​താ നാ​യ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത്, ചാ​ന​ല്‍ ച​ര്‍ച്ച ക​ണ്ട പ്രേ​ക്ഷ​ക​രെ കൂ​ടാ​തെ വേ​റെ ആ​ളു​ക​ളും നി​രീ​ക്ഷി​ച്ചു; യു​ട്യൂ​ബി​ന്‍റെ പ്രേ​ക്ഷ​ക​രാ​ണ​വ​ര്‍.

ചാ​ന​ല്‍ ച​ര്‍ച്ച​യ്ക്കു സ​ഭ്യ​ത അ​നാ​വ​ശ്യ അ​ല​ങ്കാ​ര​മാ​ണെ​ന്ന് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം. അ​തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ദൂ​രെ എ​വി​ടെ​യെ​ങ്കി​ലും സ്വ​സ്ഥ​മാ​യി​രി​ക്കു​ന്ന​വ​രും ര​ക്ഷ​പെ​ട്ടു എ​ന്നു ക​രു​തേ​ണ്ട.
ചാ​ന​ല്‍ തെ​റി വീ​ട്ടി​ലേ​ക്കും എ​ത്തും. ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ​യും സ​ക്ക​റി​യ​യു​ടെ​യും നി​ല​പാ​ടി​നോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന് ചാ​ന​ല്‍ അ​വ​താ​ര​ക സ്മൃ​തി പ​രു​ത്തി​ക്കാ​ട​ന്‍ ചോ​ദി​ച്ച​ത് ആ​രെ​യും ശ​കാ​രി​ക്കാ​ന്‍ മ​ടി​യി​ല്ലാ​ത്ത ജ​യ​ശ​ങ്ക​റി​നോ​ടാ​ണ്. ഒ​രാ​വ​ശ്യ​വു​മി​ല്ലാ​ത്ത ചോ​ദ്യം. ഇ​തി​നാ​യി കാ​ത്തി​രു​ന്ന​തു​പോ​ലെ, ഉ​ത്സാ​ഹ​ഭ​രി​ത​നാ​യ ജ​യ​ശ​ങ്ക​ര്‍ അ​ടൂ​രി​നെ​യും സ​ക്ക​റി​യ​യെ​യും അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ അ​സ​ഭ്യം​കൊ​ണ്ട് അ​ഭി​ഷേ​കം ചെ​യ്തു. ത​ല്ലു​കൊ​ള്ളി​ത്ത​രം, തെ​മ്മാ​ടി​ത്ത​രം തു​ട​ങ്ങി​യ ദി​വ്യാ​സ്ത്ര​ങ്ങ​ള്‍ തു​ട​രെ പ്ര​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് ജ​യ​ശ​ങ്ക​റി​നെ വി​ല​ക്കാ​ന്‍ ഭൂ​മി​മ​ല​യാ​ള​ത്തി​ല്‍ ആ​രും ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. തേ​ര് തെ​ളി​ക്കു​ന്ന​തി​ല്‍ വി​ജ​യി​ച്ച ഭാ​വ​മാ​യി​രു​ന്നു സ്മൃ​തി പ​രു​ത്തി​ക്കാ​ട​നു​ണ്ടാ​യി​രു​ന്ന​ത്.

എ​ല്ലാ​വ​രും ചാ​ന​ല്‍ ച​ര്‍ച്ച​യ്ക്കു യോ​ജി​ച്ച​വ​ര​ല്ല. വ​ലി​യ വി​വ​ര​മൊ​ന്നും പാ​ടി​ല്ല. വി​വ​ര​മൊ​ക്കെ മ​ഹാ കു​രി​ശാ​വും. ആ​രെ​യും ചീ​ത്ത​പ​റ​യാ​നും വെ​ല്ലു​വി​ളി​ക്കാ​നു​മു​ള്ള ക​ഴി​വ് പ്ര​ധാ​ന​മാ​ണ്. ഇ​താ​ണ് ഇ​ന്ന​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ദു​ര്‍മേ​ദ​സ്. പ​ത്രാ​ധി​പ​ര്‍ മ​രി​ച്ചു എ​ന്ന സ​ന്ദേ​ശ​മാ​ണ് അ​വ​താ​ര​ക​രും ജ​യ​ശ​ങ്ക​റി​നെ​പ്പോ​ലു​ള്ള​വ​രും ന​ല്‍കു​ന്ന​ത്. അ​വ​താ​ര​ക​ന്‍ ഏ​കാ​ന്ത​നാ​ണ്. അ​തി​നെ​ക്കാ​ള്‍ ഏ​കാ​ന്ത​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണു ച​ര്‍ച്ച​യ്ക്ക് എ​ത്തു​ന്ന​വ​ര്‍. അ​വ​ര്‍ ഇ​ര​യെ കാ​ത്തി​രി​ക്കു​ന്ന​തി​ന്‍റെ ഏ​കാ​ന്ത​ത​യാ​ണു നേ​രി​ടു​ന്ന​ത്. കാ​ര​ണം ആ​രാ​ണ് അ​വ​ര്‍ക്ക് വ​ഴി​കാ​ണി​ക്കാ​നു​ള്ള​ത്? ച​ര്‍ച്ച​ക്കാ​ര്‍ക്ക് ര​ക്ഷ​ക​നി​ല്ല. അ​വ​താ​ര​ക​ന്‍ മൃ​ഗ​ശി​ക്ഷ​ക​നാ​യി​ല്ലെ​ങ്കി​ല്‍, മൃ​ഗീ​യ​മാ​യ അ​ക്ര​മ​വാ​സ​ന പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​മാ​യേ​ക്കാം എ​ന്ന നൈ​തി​ക​പ്ര​ശ്ന​മാ​ണ് അ​യാ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

അ​സ​ഭ്യ​ത​യ്ക്കു മു​മ്പെ​ന്ന​ത്തേ​ക്കാ​ള്‍ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു​ക​ഴി​ഞ്ഞു. തെ​റി മ​ഹ​നീ​യ​മാ​യ ഒ​രു വി​താ​ന​മെ​ന്ന മ​ട്ടി​ല്‍ ചി​ല​ര്‍ ക​ഥ​ക​ളെ​ഴു​തി​കൂ​ട്ടു​ക​യാ​ണ്. പ്ര​മോ​ദ് രാ​മ​ന്‍ എ​ന്നൊ​രു ക​ഥാ​കൃ​ത്ത് ക​ഥ​യി​ല്‍ വി​വ​രി​ച്ച​ത് ഒ​രു ഇ​ക്ക​ണോ​മി​ക്സ് പ്രൊ​ഫ​സ​ര്‍ വ്യ​ഭി​ചാ​ര​ത്തി​നാ​യി ഏ​റ്റ​വും ന​ല്ല ഇ​ടം എ​ന്ന നി​ല​യി​ല്‍ പൊ​തു​ക​ക്കൂ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്. ഇ​തൊ​ക്കെ ക​ഥ​യാ​ണെ​ന്നു പ​റ​യാ​ന്‍ മാ​ത്രം സൗ​ന്ദ​ര്യ​പ​ര​മാ​യ അ​ൽ​പ്പ​ത്ത​മാ​ണ് ഇ​പ്പോ​ള്‍ നാ​ടു​വാ​ഴു​ന്ന​ത്.

സാ​രാം​ശം
<ജീ​വി​തം
ജീ​വി​തം ഒ​രു ത​ര്‍ക്ക​വി​ഷ​യ​മാ​ണ്. ശ​രി​യേ​ത് തെ​റ്റേ​ത് എ​ന്ന വി​ഷ​യം.
<എ​ഴു​ത്ത്
സ​ര്‍ക്കാ​ര്‍, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ അം​ഗീ​ക​രി​ക്കു​ന്ന​തേ സാ​ഹി​ത്യ​മാ​യി പു​റ​ത്തു​വ​രു​ക​യു​ള്ളൂ.
<പ്ര​ണ​യം
പ്ര​ണ​യം മ​റ്റൊ​രു ജ​ന്മ​മാ​ണ്. പൂ​ർ​വ​ജ​ന്മ​ത്തെ ഉ​പേ​ക്ഷി​ച്ചു​ള്ള ജീ​വി​ത​മാ​ണ​ത്.
<രാ​ത്രി
ന​ക്ഷ​ത്രാ​ങ്കി​ത​മാ​യ രാ​ത്രി എ​ന്ന ചി​ത്രം വ​ര​ച്ച വാ​ന്‍ഗോ​ഗി​ന് രാ​ത്രി മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​മ​ല്ല; ഒ​രു ദു​ര​ന്ത നാ​ട​ക​മാ​ണ്.

സാ​ഹി​ത്യ​പ​ര​മാ​യ അ​ന്ധ​വി​ശ്വാ​സം
ഒ​രാ​ള്‍ എ​ഴു​ത്തു​കാ​ര​നാ​വാ​ന്‍ സ്വ​യം തീ​രു​മാ​നി​ച്ച ശേ​ഷ​വും അ​യാ​ള്‍ സ്വ​ത​ന്ത്ര​നാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​യു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. പാ​ര​മ്പ​ര്യ​ബിം​ബ​ങ്ങ​ളെ പി​ന്നെ​യും പി​ന്നെ​യും വി​ഗ്ര​ഹ​വ​ത്ക​രി​ച്ചു​കൊ​ണ്ടി​രി​ക്കും. ഒ​രി​ക്ക​ലും താ​ന്‍ സ്വ​യം ചി​ന്തി​ക്കേ​ണ്ട​വ​നാ​ണെ​ന്ന സ​ത്യം തി​രി​ച്ച​റി​യു​ക​യി​ല്ല. ഈ ​ശീ​ലം ഒ​രാ​ളു​ടെ ചി​ന്ത​യു​ടെ ആ​കാ​ശ​ത്തെ ന​ശി​പ്പി​ച്ചു​ക​ള​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ നാം ​വാ​യി​ക്കു​ന്ന​തും പ​രി​ച​യി​ക്കു​ന്ന​തു​മാ​യ ആ​ശ​യ​ങ്ങ​ളോ​ടും രൂ​പ​ങ്ങ​ളോ​ടും താ​ത്‌​പ​ര്യം തോ​ന്നു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ മു​തി​ര്‍ന്ന ശേ​ഷ​വും അ​തി​ല്‍ത്ത​ന്നെ അ​ള്ളി​പ്പി​ടി​ച്ചു കി​ട​ക്കു​ന്ന​തു ദു​ര​ന്ത​മാ​ണ്.

ചി​ല​ര്‍ ഒ​ന്നും വാ​യി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​വ​ര​ല്ല. എ​ന്നാ​ല്‍ അ​വ​ര്‍ക്ക് എ​ഴു​ത്തു​കാ​രാ​ക​ണം. ക്ലേ​ശ​ങ്ങ​ള്‍ സ​ഹി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. മ​റ്റു​ള്ള​വ​രു​ടെ ഒ​രു ര​ച​ന​യും വാ​യി​ക്കി​ല്ല. ഇ​തൊ​രു രോ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ന​മ്മ​ള്‍ മ​റ്റാ​രു​ടെ​യും ഒ​ന്നും വാ​യി​ക്കി​ല്ലെ​ങ്കി​ല്‍, ന​മ്മ​ള്‍ എ​ഴു​തു​ന്ന​ത് മ​റ്റു​ള്ള​വ​ര്‍ എ​ന്തി​നു വാ​യി​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ക്ക​ണം. മ​ല​യാ​ള എ​ഴു​ത്തു​കാ​ര്‍ ഗ​ബ്രി​യേ​ല്‍ ഗാ​ര്‍സി​യ മാ​ര്‍കേ​സ് എ​ന്നു പ​റ​ഞ്ഞാ​ല്‍ ഉ​ട​നെ വി​കാ​രം കൊ​ള്ളും. എ​ന്നാ​ല്‍ എ​ങ്ങ​നെ​യാ​ണ് മാ​ര്‍കേ​സ് ഒ​രെ​ഴു​ത്തു​കാ​ര​നാ​യ​തെ​ന്ന് ഇ​ക്കൂ​ട്ട​ര്‍ ആ​ലോ​ചി​ക്കു​ന്നി​ല്ല.

ഒ​രു ദി​വ​സം പെ​ട്ടെ​ന്ന് ഏ​കാ​ന്ത​ത​യു​ടെ ഒ​രു നൂ​റു വ​ര്‍ഷ​ങ്ങ​ള്‍ എ​ഴു​തി തീ​ര്‍ക്കു​ക​യാ​യി​രു​ന്നി​ല്ല. ആ ​നി​ല​യി​ല്‍ എ​ത്താ​ന്‍ ധാ​രാ​ളം സാ​ഹി​ത്യ​പ​ര​മാ​യ തെ​റ്റു​ക​ള്‍ ചെ​യ്തു. പി​ന്നീ​ട് ശ​രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ച​ല​ഞ്ച് എ​ന്ന ലേ​ഖ​ന​ത്തി​ല്‍ മാ​ര്‍കേ​സ് താ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ​തി​നെ​ക്കു​റി​ച്ച് ദീ​ര്‍ഘ​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. ജ​യിം​സ് ജോ​യ്സി​ന്‍റെ “യു​ളി​സ​സ്’ പ​ല ക​ഷ​ണ​ങ്ങ​ളാ​യി വാ​യി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട കാ​ര്യം അ​ദ്ദേ​ഹം ഓ​ര്‍ക്കു​ക​യാ​ണ്. ആ​ദ്യം അ​ത് ബോ​റ​ടി​പ്പി​ക്കു​ക​ത​ന്നെ ചെ​യ്തു.

ക്ഷ​മ ന​ശി​ച്ച് ആ ​നോ​വ​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണു ചെ​യ്ത​ത്. എ​ന്നാ​ല്‍ വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം യു​ളി​സ​സ് വീ​ണ്ടും വാ​യി​ച്ചു. അ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ആ​ത്മാ​വി​ന്‍റെ ആ​വ​ശ്യ​ത്തി​ന് ഒ​രാ​ള്‍ ഭാ​ഷ​യെ സ്വ​ത​ന്ത്ര​മാ​ക്കു​ന്ന​തെ​ന്ന് മാ​ര്‍കേ​സി​നു മ​ന​സി​ലാ​യി. അ​തു​വ​രെ പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന ഒ​രു ലോ​ക​മാ​യി​രു​ന്നു അ​ത്. സാ​ഹി​ത്യ​സ​ദാ​ചാ​ര​ത്തി​ന്‍റെ ലോ​ക​ത്ത് നി​ല​നി​ന്നി​രു​ന്ന ഒ​രു വി​ല​ക്ക് അ​ദ്ദേ​ഹം ലം​ഘി​ക്കു​ക​യും വി​ല​ക്ക​പ്പെ​ട്ട ക​നി ഭ​ക്ഷി​ച്ച് സ്വ​ത​ന്ത്ര​നാ​വു​ക​യും ചെ​യ്തു.

പി​ല്‍ക്കാ​ല​ത്ത് ദു​ര്‍ഘ​ട​മാ​യ വി​ചാ​ര​പ്ര​പ​ഞ്ച​ങ്ങ​ളെ ഭേ​ദി​ക്കാ​ന്‍ സ്വ​കീ​യ​മാ​യി ധൈ​ര്യം ല​ഭി​ച്ച​ത് യു​ളി​സ​സ് ത​ന്‍റേ​താ​യ രീ​തി​യി​ല്‍ വാ​യി​ച്ച​തു​കൊ​ണ്ടാ​ണ്. ഇ​തു​പോ​ലു​ള്ള സാ​ഹ​സി​ക​മാ​യ വാ​യ​ന ന​മ്മു​ടെ ഭാ​ഷ​യി​ലി​ല്ല. ഇ​വി​ടെ സാ​ഹി​ത്യ​മാ​മൂ​ലും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളു​മാ​ണു പു​ല​രു​ന്ന​ത്. സൗ​ന്ദ​ര്യാ​ത്മ​ക​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കു മു​തി​രാ​ത്ത കൃ​തി​ക​ളെ, ക്ലാ​സി​ക് എ​ന്ന മൂ​ടു​പ​ട​ത്തി​ന്‍റെ പേ​രി​ല്‍ തു​ട​രെ ച​ര്‍ച്ച​ചെ​യ്യു​ക​യാ​ണ്. അ​റി​യ​പ്പെ​ടാ​ത്ത ഇ​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്നി​ല്ല.

ക​വി/​ പ​ത്രാ​ധി​പ​ര്‍

ക​വി​ക​ള്‍ പ​ത്രാ​ധി​പ​രാ​കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. കാ​ര​ണം അ​ന്ത​ര്‍മു​ഖ​ത്വം തി​ക​ട്ടി​വ​രും. യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്നി​ല്ല. വി.​ജി. ത​മ്പി ക​വി​യാ​ണെ​ങ്കി​ലും പ​ത്രാ​ധി​പ​ര​ല്ല. എ​ഴു​ത്ത് മാ​ഗ​സി​നി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​ദ്ദേ​ഹം കൈ​കാ​ലി​ട്ട​ടി​ക്കു​ക​യാ​ണ്. ആ​ദ്യ ല​ക്ക​ങ്ങ​ളി​ല്‍ കൂ​ടെ പ​ഠി​ച്ച​വ​രെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ത്തി​നി​റ​ച്ചു​കൊ​ണ്ടി​രു​ന്നു. അ​വ​രു​ടെ​യെ​ല്ലാം സ്ഥി​രം പ​ല്ല​വി​ക​ള്‍ ആ​വ​ര്‍ത്തി​ക്കു​ക ത​ന്നെ ചെ​യ്തു. പി​ന്നെ​യെ​ന്തു ചെ​യ്യും?

ഇ​ന്ന​ത്തെ മാ​ഗ​സി​ന്‍ ജേ​ര്‍ണ​ലി​സം ചെ​ന്നു​പെ​ട്ടി​രി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യു​ടെ ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് വി.​ജി. ത​മ്പി​യു​ടെ പ​ത്രാ​ധി​പ​ത്യം. പ​ല ഇ​ട​ങ്ങ​ളി​ലും വി.​ജി. ത​മ്പി​മാ​ര്‍ ക​യ​റി​യി​രു​ന്ന് ഇ​തു​പോ​ലെ അ​ന്ത​ര്‍മു​ഖ​ത്വ​ത്തെ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം മാ​ഗ​സി​നു​ക​ളു​ടെ പൊ​തു​സ്വ​ഭാ​വം കാ​പ​ട്യ​മാ​ണ്. ത​ങ്ങ​ള്‍ വ​ലി​യ ചി​ന്ത​ക​രും ന​വീ​ന​രും ആ​ണെ​ന്നു ഭാ​വി​ച്ചു​കൊ​ണ്ട് വാ​യ​ന​ക്കാ​ര​നു യാ​തൊ​രു താ​ത്‌​പ​ര്യ​വു​മി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്നു. ക​ലാ​ശാ​ല​യി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ​യും നി​രൂ​പ​ക​രെ​യു​മാ​ണ് ഇ​വ​ര്‍ ആ​ക​ര്‍ഷി​ക്കാ​ന്‍ നോ​ക്കു​ന്ന​ത്. ഒ​രു പേ​ജു​പോ​ലും വാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ജ​ഡ​സ​മാ​ന​മാ​യ വി​വ​ര​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക.

പ​തി​നെ​ട്ടു പേ​ജു​ള്ള ദീ​ര്‍ഘ ലേ​ഖ​ന​ങ്ങ​ള്‍ അ​ച്ച​ടി​ക്കു​ന്ന​തു വാ​യ​ന​ക്കാ​രെ പു​റ​ത്താ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. അ​വ​ന്‍റെ അ​ഭി​രു​ചി​ക്ക് ഇ​ണ​ങ്ങാ​ത്ത അ​പ​രി​ചി​ത വി​ഷ​യ​ങ്ങ​ള്‍ മ​ന​സി​ന് മ​തി​പ്പു​ണ്ടാ​ക്കാ​ത്ത​വി​ധം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ഒ​രാ​ള്‍ മാ​ഗ​സി​ന്‍ കൈ​യി​ലെ​ടു​ത്താ​ല്‍ ഒ​രു പേ​ജു​പോ​ലും വാ​യി​ക്കാ​തെ പോ​ക​രു​ത് എ​ന്ന​താ​യി​രി​ക്ക​ണം മാ​ഗ​സി​ന്‍ ജേ​ര്‍ണ​ലി​സ​ത്തി​ന്‍റെ അ​ന്ത​സ​ത്ത. വെ​റു​തെ ബു​ദ്ധി​ജീ​വി ച​മ​ഞ്ഞ്, പ​ക്ഷ​പാ​തം കാ​ണി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ല്‍ത​ന്നെ അ​ക​ന്നു നി​ല്‍ക്കു​ന്ന​വ​രാ​ണെ​ന്ന പ്ര​തീ​തി​യാ​ണ് മ​ല​യാ​ള​ത്തി​ലെ സാം​സ്കാ​രി​ക മാ​ഗ​സി​നു​ക​ള്‍ ന​ല്‍കു​ന്ന​ത്.

ആ​നു​കാ​ലി​കം

1 താ​യാ​ട്ട് പ​ബ്ലി​ക്കേ​ഷ​ന്‍സി​ന്‍റെ “ക​വി​താ​യ​നം’ ക​വി​ത​യ്ക്കു മാ​ത്ര​മാ​യു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ്. പി.​കെ. ഗോ​പി, ദേ​ശ​മം​ഗ​ലം രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ഉ​ചി​ത​മാ​യി. ചി​ല മാ​ഗ​സി​നു​ക​ള്‍ ത​മ​സ്ക​രി​ച്ച ക​വി​ക​ളാ​ണ് ഇ​രു​വ​രും. അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ​മു​ള്ള ഈ ​ക​വി​ക​ള്‍ക്ക് ഇ​തു സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ. സൂ​ക്ഷ്മ​മാ​യി സാ​ഹി​ത്യ​മാ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന ഈ ​ക​വി​ക​ളു​ടെ അ​ഭി​മു​ഖം ചേ​ര്‍ത്ത​തു​വ​ഴി ക​വി​താ​യ​ന​ത്തി​ന്‍റെ പി​റ​വി സാ​ർ​ഥ​ക​മാ​യി.

ഈ ​ല​ക്ക​ത്തി​ല്‍ അ​മ്പ​ത്തി​യൊ​ന്നു ക​വി​ക​ള്‍ അ​ണി​നി​ര​ക്കു​ന്നു. ഇ​തി​ല്‍ ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ന്‍ ഇ​ങ്ങ​നെ എ​ഴു​തു​ന്നു: അ​യ്യ​പ്പ​ന്‍റെ പ്ര​ശ​സ്തി​ക്ക് പ്ര​ശ​സ്തി​യോ​ട​ല്ലാ​തെ ക​വി​ത​യോ​ടൊ​രു ക​ട​പ്പാ​ടു​മി​ല്ല. ക​ൽ​പ്പ​റ്റ പ​റ​യു​ന്ന​ത് അ​യ്യ​പ്പ​ന്‍റെ പ്ര​ശ​സ്തി വേ​റെ ക​വി​ത വേ​റെ എ​ന്നാ​ണ്. അ​താ​യ​ത് ആ ​ക​വി​ത​യ്ക്ക് അ​യ്യ​പ്പ​നെ പ്ര​ശ​സ്ത​നാ​ക്കാ​ന്‍ പോ​ന്ന ഒ​ന്നു​മി​ല്ലെ​ന്ന വി​മ​ര്‍ശ​നം കൊ​ള്ളാം. ഇ​ക്കാ​ര്യ​ത്തി​ല്‍ യു​വ​ക​വി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍, പ​വി​ത്ര​ന്‍ തീ​ക്കു​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ക​രി​ക്ക​ണം.

2. ആ​ട് ആ​ന്‍റ​ണി​യു​ടെ മു​ഖ​ചി​ത്രം അ​ച്ച​ടി​ച്ച “പ​ച്ച​ക്കു​തി​ര’ മാ​ഗ​സി​ന്‍ പു​തി​യ ല​ക്ക​ത്തി​ല്‍ സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ചി​ത്രം ക​വ​റി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്നു. ഒ​ന്നും മ​ന​സി​ലാ​യി​ല്ല. ആ​ട് ആ​ന്‍റ​ണി​യെ​യും സ​ച്ചി​ദാ​ന​ന്ദ​നെ​യും താ​ര​ത​മ്യം ചെ​യ്ത വാ​യ​ന​ക്കാ​ര​ന്‍ അ​വ​ന്‍റെ അ​പ​നി​ർ​മാ​ണ​ത്തി​ന്‍റെ കു​ഴി​യി​ല്‍ വീ​ഴ​ണ​മെ​ന്നാ​ണോ ഉ​ദ്ദേ​ശി​ച്ച​ത്? ആ​ടി​ല്‍നി​ന്ന് സ​ച്ചി​ദാ​ന​ന്ദ​നി​ലേ​ക്കു​ള്ള ദൂ​രം അ​ള​ന്നു​ത​ര​ണം. അ​ല്ലെ​ങ്കി​ല്‍ ആ​ന്‍റ​ണി​യി​ല്‍നി​ന്ന് ആ​ടി​ലേ​ക്കു​ള്ള ദൂ​രം.

3. വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം തോ​മ​സ് ജോ​സ​ഫി​ന്‍റെ ക​ഥ ദൈ​വ​വും എ​ഴു​ത്തു​കാ​ര​നും ത​മ്മി​ല്‍ വാ​യി​ച്ചു. (എ​ഴു​ത്ത്) തോ​മ​സ് ജോ​സ​ഫി​ന്‍റെ ക​ഥ​ക​ള്‍ ന​മ്മു​ടെ നേ​ര്‍ ഭൗ​തി​ക​ജീ​വി​ത​മ​ല്ല തേ​ടു​ന്ന​ത്. അ​തി​ഭൗ​തി​ക​മാ​യ ചി​ല ചി​ന്ത​ക​ളി​ലേ​ക്ക് ക​ഥാ​കാ​ര​ന്‍റെ മ​ന​സ് പാ​യു​ക​യാ​ണ്. അ​ത്ഭു​ത​ക​ര​മാ​യ സ്വ​പ്ന​ക്കാ​ഴ്ച​ക​ളാ​ണ് അ​വി​ടെ നി​റ​യു​ന്ന​ത്. മ​ന​സി​ല്‍നി​ന്ന് നേ​രി​ട്ട് വൈ​യ​ക്തി​ക​ഭാ​ഷ​ണം വ​രു​ന്ന​തി​ന്‍റെ സു​താ​ര്യ​ത ഈ ​ക​ഥ​യി​ലാ​ണ്. ദൈ​വ​ത്തെ നി​ഷ്ക​ള​ങ്ക​മാ​യി ഒ​രു​വ​ന്‍ ദ​ര്‍ശി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ തോ​മ​സ് ജോ​സ​ഫി​ന്‍റെ പേ​ര് മാ​ഗ​സി​ന്‍ ക​വ​ര്‍ പേ​ജി​ല്‍ കൊ​ടു​ക്കാ​ത്ത​തു തെ​റ്റാ​യി​പ്പോ​യി. വെ​റും അ​സൂ​യ​യാ​ണി​ത്.

4. മ​ഹാ​പ്ര​സം​ഗ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന സി.​പി. ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞ​ത് എ​ടു​ത്തു​ചേ​ര്‍ത്തി​ട്ടു​ണ്ട് “ക​വി​താ​യ​ന’​ത്തി​ല്‍: പി.​യു​ടെ താ​മ​ര​ത്തോ​ണി അ​മൂ​ല്യ​മാ​യ കാ​വ്യ​പേ​ട​ക​മാ​ണ്. മ​ല​യാ​ള ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു നാ​ലെ​ണ്ണ​ങ്ങ​ളി​ലെ​യൊ​ന്ന്. സി.​പി.​യെ​പ്പോ​ലെ തു​റ​ന്ന് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍ ഇ​ന്നി​ല്ല.

സാ​ര്‍ത്ര് തി​രി​ച്ചു ചോ​ദി​ച്ചി​ല്ല
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ മ​ഹാ​സാ​ഹി​ത്യ​കാ​ര​ന്‍ ഷാ​ങ് പോ​ള്‍ സാ​ര്‍ത്ര് ത​നി​ക്ക് 1964ല്‍ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട നോ​ബ​ല്‍ പ്രൈ​സ് നി​ര​സി​ക്കു​ക​യാ​ണു ചെ​യ്ത​ത്. എ​ഴു​ത്തു​കാ​ര​ന്‍ അ​വാ​ര്‍ഡു​ക​ളും ബ​ഹു​മ​തി​ക​ളും വാ​ങ്ങി ഒ​രു സ്ഥാ​പ​ന​മാ​യി ചു​രു​ങ്ങ​രു​തെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹം അ​തി​ലൂ​ടെ ന​ല്‍കി​യ​ത്. എ​ന്നാ​ല്‍ സാ​ര്‍ത്ര് രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ന്ന സ​മ​യ​ത്ത് മ​റ്റാ​രോ മു​ഖേ​ന നൊ​ബേ​ല്‍ സ​മ്മാ​ന​ത്തു​ക തി​രി​ച്ചു ചോ​ദി​ച്ചു എ​ന്ന വ്യാ​ജ​വാ​ര്‍ത്ത പ്ര​ച​രി​ക്കു​ക​യാ​ണ്. ഇ​തേ​പ്പ​റ്റി ഫേ​സ്ബു​ക്കി​ല്‍ ഒ​രു ച​ര്‍ച്ച ന​ട​ന്ന​താ​യി ക​ഥാ​കൃ​ത്ത് മേ​ഘ​നാ​ദ​നാ​ണ് അ​റി​യി​ച്ച​ത്.

നൊ​ബേ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ലാ​ര്‍സ് ജി​ല്ല​ന്‍സ്റ്റ​ന്‍ ത​ന്‍റെ ആ​ത്മ​ക​ഥ​യി​ല്‍ സാ​ര്‍ത്ര് ത​നി​ക്ക് നൊ​ബേ​ൽ സ​മ്മാ​നം വ​ഴി വാ​ഗ്ദാ​നം ചെ​യ്ത തു​ക പി​ന്നീ​ട് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന് എ​ഴു​തി​വ​ച്ച​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തു വാ​സ്ത​വ​മാ​കാ​ന്‍ ഒ​രു സാ​ധ്യ​ത​യു​മി​ല്ല. സാ​ര്‍ത്ര് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്ന​പ്പോ​ള്‍ ആ​രെ​ങ്കി​ലും ക​ത്തു മു​ഖേ​ന​യോ ഫോ​ണ്‍വ​ഴി​യോ ആ​വ​ശ്യ​പ്പെ​ട്ട​താ​കാ​മെ​ന്നു ചി​ന്തി​ക്കാ​നും നി​വൃ​ത്തി​യി​ല്ല. കാ​ര​ണം അ​ങ്ങ​നെ​യൊ​രു തെ​ളി​വ് ജി​ല്ല​ന്‍സ്റ്റ​ന്‍റെ പ​ക്ക​ലി​ല്ല. നൊ​ബേ​ൽ അ​ക്കാ​ദ​മി​യി​ലും ഒ​രു രേ​ഖ​യു​മി​ല്ല.

മ​റ്റൊ​രു അം​ഗ​വും ഈ ​കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന സി​മോ​ങ് ദ ​ബു​വേ​യു​ടെ എ​ഴു​ത്തു​ക​ളി​ലോ സാ​ര്‍ത്രി​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളി​ലോ ലേ​ഖ​ന​ങ്ങ​ളി​ലോ ഒ​ന്നും ഈ ​വി​വ​ര​ത്തെ​ക്കു​റി​ച്ച​പ സൂ​ച​ന പോ​ലു​മി​ല്ല. മാ​ത്ര​മ​ല്ല, ത​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ല്‍നി​ന്ന് മാ​ന്യ​മാ​യ റോ​യ​ല്‍റ്റി ല​ഭി​ച്ചി​രു​ന്ന​തു​കൊ​ണ്ട് സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ള്‍ അ​വ​സാ​ന കാ​ലം വ​രെ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യ​തു​മി​ല്ലെ​ന്ന് സാ​ര്‍ത്രി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്.