FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Life-style

സ​ഞ്ജ​നാ ജോ​ൺ speaking 

Sunday, Dec 17, 2017,1:43 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

ലോ​കം അ​റി​യു​ന്ന ഫാ​ഷ​ൻ ഡി​സൈ​ന​ർ. കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ നി​ന്നും വ​ള​ർ​ന്ന്, ആ​ഗോ​ള ഫാ​ഷ​ൻ വേ​ദി​ക​ളെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു ഡോ. ​സ​ഞ്ജ​നാ ജോ​ൺ. സൗ​ന്ദ​ര്യ​മൊ​ഴു​കു​ന്ന റാം​പു​ക​ളി​ലും, ആ​ഘോ​ഷ​ങ്ങ​ൾ നി​റ​യു​ന്ന ഫാ​ഷ​ൻ ഷോ​ക​ളി​ലും മാ​ത്രം നി​റ​ഞ്ഞു നി​ൽ​ക്കു​ക​യ​ല്ല സ​ഞ്ജ​ന. സ്ത്രീ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യും സ​ഞ്ജ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കെ​ന്ന പോ​ലെ, മൃ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യും സ​ഞ്ജ​ന ശ​ബ്ദ​മു​യ​ർ​ത്തു​ന്നു. കൊ​ച്ചി ഫാ​ഷ​ൻ ലീ​ഗി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സ​ഞ്ജ​നാ ജോ​ൺ സം​സാ​രി​ക്കു​ന്നു, ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്, ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച്, കാ​ഴ്ച്ച​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച്.
സ്ത്രീ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, യു​പി, ഹ​രി​യാ​ന, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ഭ്രൂ​ണ​ഹ​ത്യ പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ല​മാ​യി ന​ട​ക്കു​ന്ന​ത്. അ​തി​നെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ന്നി​യാ​ണു പ്ര​വ​ർ​ത്ത​നം. ഉപരാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ എ​ത്തി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.
മൃ​ഗ​സം​ര​ക്ഷ​ണം
മൃ​ഗ​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ലെ​ത​ർ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. തെ​രു​വു​ക​ളി​ൽ നാ​യ​ക​ൾ കൂ​ടു​​ന്ന​ത് എ​ല്ലാ​വ​ർ​ക്കും പ്ര​ശ്ന​മാ​യി​രു​ന്നു. റാ​ബീ​സി​നു​ള്ള കു​ത്തി​വെ​യ്പ്പ് പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാ​റു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ൽ​കു​ന്നു​ണ്ട്. ബി ​എ ബെ​റ്റ​ർ ഹ്യൂ​മ​ൺ ബീ​യി​ങ് എ​ന്ന സ​ന്ദേ​ശ​മാ​ണു​യ​ർ​ത്തു​ന്ന​ത്. നി​ഷ്ക​ള​ങ്ക​രാ​യ മൃ​ഗ​ങ്ങ​ളെ മ​നു​ഷ്യ​ത്വ​മി​ല്ലാ​തെ​യാ​ണ് കൊ​ന്നൊ​ടു​ക്കു​ന്ന​ത്. ഞാ​ൻ അ​റു​പ​തോ​ളം നാ​യ​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്. ആ​ർ​ക്കും വേ​ണ്ടാ​ത്ത നാ​യ​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന സ്നേ​ഹം ഒ​രി​ക്ക​ലും മ​നു​ഷ്യ​നു ന​ൽ​കാ​ൻ ക​ഴി​യി​ല്ല, ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ്നേ​ഹ​മാ​ണ് അ​വ​രു​ടേ​ത്.
വേ​രു​ക​ൾ തി​രി​ച്ച​റി​യ​ണം
ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തു സം​ഭ​വ​ങ്ങ​ൾ പോ​ലെ​യാ​യി​രു​ന്നി​ല്ല കാ​ര്യ​ങ്ങ​ൾ. അ​തു​കൊ​ണ്ടു ത​ന്നെ ന​മ്മ​ൾ വേ​രു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​ക​ണം. ന​മ്മ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളാ​യി​രു​ന്നി​ല്ല. എ​പ്പോ​ഴും സ്നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന സം​സ്കാ​ര​മാ​യി​രു​ന്നു ന​മ്മു​ടേ​ത്. എ​ല്ലാ​വ​രും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ചേ​ർ​ന്നു നി​ന്നി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ആ​ക്ര​മാ​സ​ക്ത​മാ​യ സം​സ്കാ​ര​മാ​ണ്. റേ​പ്പ് ക്യാ​പി​റ്റ​ൽ എ​ന്നാ​ണു ഡ​ൽ​ഹി അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ന്തു​കൊ​ണ്ടി​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു. ഇ​തി​നൊ​രു മാ​റ്റം വ​ന്നേ മ​തി​യാ​കൂ. മ​ന​സ്ഥി​തി മാ​റ്റേ​ണ്ട​തു വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സ്വ​ന്തം വീ​ട്ടി​ലും അ​മ്മ​യും പെ​ങ്ങ​ളു​മു​ണ്ടെ​ന്ന് എ​ല്ലാ​വ​രും തി​രി​ച്ച​റി​യ​ണം.
പ​ണ്ടു കൂ​ട്ടു​കു​ടും​ബ​മാ​യി​രു​ന്ന​പ്പോ​ൾ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ന്യൂ​ക്ലി​യ​ർ ഫാ​മി​ലി​യാ​യി. എ​ല്ലാ​വ​രും അ​ക​ന്നു നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി. ഇ​തു വ​ലി​യ വീ​ട്ടി​ലെ പ്ര​ശ്നം മാ​ത്ര​മ​ല്ല. എ​ല്ലാ​യി​ട​ത്തും ഇ​തു ത​ന്നെ​യാ​ണു സം​ഭ​വി​ക്കു​ന്ന​ത്.
മ​ദ്യം മാ​ത്ര​മ​ല്ല പ്ര​ശ്നം
മ​ദ്യം മാ​ത്ര​മാ​ണു പ്ര​ശ്ന​മെ​ന്നു പ​റ​യാ​നാ​വി​ല്ല. ഡ്ര​ഗ്സും വ​ലി​യൊ​രു പ്ര​ശ്നം ത​ന്നെ​യാ​ണ്. അ​ഞ്ചും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ൾ മ​യ​ക്കു​മ​രു​ന്നി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ന്നു​ണ്ട്. ഇ​തൊ​ക്കെ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. അ​തു​പോ​ലെ ത​ന്നെ, സെ​ക്സ് എ​ജ്യു​ക്കേ​ഷ​നും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഗു​ഡ് ട​ച്ച്, ബാ​ഡ് ട​ച്ച് എ​ന്നി​വ​യൊ​ക്കെ എ​ന്താ​ണെ​ന്നു കു​ട്ടി​ക​ൾ​ക്കു മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണം. ന​മ്മ​ൾ കു​ട്ടി​ക​ളെ എ​ങ്ങ​നെ ന​യി​ക്കു​ന്നു എ​ന്ന​തു ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാ​ണ്. യു​വാ​ക്ക​ളാ​ണു ഭാ​വി നി​ർ​ണ്ണ​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​മി​ല്ലെ​ങ്കി​ൽ, ഇ​തൊ​ക്കെ എ​വി​ടെ​ച്ചെ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല.
സെ​ലി​ബ്രി​റ്റി​ക​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശം
നോ​ർ​ത്ത് ഇ​ന്ത്യ​യി​ലൊ​ക്കെ ക്യാം​പെ​യ്നി​ങ്ങി​നു ചെ​ല്ലു​മ്പോ​ൾ വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ്. ഇ​ന്ത്യ മു​ഴു​വ​ൻ ഷോ ​ചെ​യ്യാ​റു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ളെ ഉ​പ​യോ​ഗി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ന്ന രി​തീ​യാ​ണു പി​ന്തു​ട​രാ​റു​ള്ള​ത്. ഒ​രു​പാ​ടു പേ​ർ സെ​ലി​ബ്രി​റ്റി​ക​ളെ പ്രാ​ധാ​ന്യ​ത്തോ​ടെ വീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ അ​വ​രി​ൽ നി​ന്നൊ​രു സ​ന്ദേ​ശം വ​രു​മ്പോ​ൾ അ​തി​നെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കാ​ൻ ആ​ളു​ക​ളു​ണ്ടാ​കും. സ്തീ​ധ​നം, മ​ദ്യ ഉ​പ​ഭോ​ഗം എ​ന്നി​വ​യ്ക്കെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യി​രു​ന്നു. മു​ന്നൂ​റോളം സെ​ലി​ബ്രി​റ്റി​ക​ളെ വ​ച്ചാ​ണ് ഈ ​ക്യാം​പെ​യ്നി​ങ് ന​ട​ത്തി​യ​ത്. സ​ൽ​മാ​ൻ ഖാ​നെ പോ​ലു​ള്ള​വ​ർ ഇ​ത്ത​ര​മൊ​രു ശ്ര​മ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.
കൊ​ച്ചി​ൻ ഫാ​ഷ​ൻ ലീ​ഗ്
കേ​ര​ള​ത്തി​ൽ വ​രാ​ൻ എ​പ്പോ​ഴും ആ​ഗ്ര​ഹ​മു​ണ്ട്. എ​പ്പോ​ഴും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന സ്ഥ​ല​മാ​ണു കേ​ര​ളം. കൊ​ച്ചി​ൻ ഫാ​ഷ​ൻ ലീ​ഗ് പോ​ലു​ള്ള ഫാ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ കേ​ര​ളീ​യ​രു​ടെ സൗ​ന്ദ​ര്യ​സ​ങ്ക​ൽ​പ്പ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധി​ക്കും. ന​മ്മു​ടെ വ​സ്ത്ര​ത്തെ ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ് ല​ക്ഷ്യം വ​ച്ചു പ്ര​മോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും.
പു​തി​യ ഡി​സൈ​നു​ക​ൾ
എ​ന്‍റെ സൃ​ഷ്ടി​ക​ൾ സാ​ധാ​ര​ണ സ്ത്രീ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​ണ്. ഒ​രു മോ​ഡ​ലി​ന് എ​ന്തു വ​സ്ത്രം ധ​രി​ച്ചാ​ലും ഭം​ഗി​യാ​യി​രി​ക്കും. എ​ന്നാ​ലൊ​രു സാ​ധാ​ര​ണ സ്ത്രീ​യ്ക്ക് ലു​ക്ക് ഗു​ഡ് ഫീ​ൽ കൊ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​തു​കൊ​ണ്ടു ത​ന്നെ എ​ന്‍റെ ഡി​സൈ​നു​ക​ൾ ഒ​രു റി​യ​ൽ വു​മ​ണി​നെ മ​ന​സി​ൽ വ​ച്ചു​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കും. ഇ​പ്പോ​ഴ​ത്തെ ഷോ​യ്ക്ക് വേ​ണ്ടി​യും അ​ങ്ങ​നെ ത​ന്നെ​യാ​ണു ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും കേ​ര​ള​ത്തെ മ​ന​സി​ൽ ക​ണ്ടു​കൊ​ണ്ടു ഡി​സൈ​ൻ ചെ​യ്ത​തു കൂ​ടി​യാ​ണ്.