FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

ഓ​ഖി പു​ന​ര​ധി​വാ​സ​ത്തി​ന് രാ​ഷ്‌​ട്രീ​യം മ​റ​ന്നു യോ​ജി​ക്ക​ണം

Saturday, Dec 23, 2017,10:13 IST By മെ‌ട്രൊ വാർത്ത A A A

ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചും വ​റു​തി​ക​ളെ​ക്കു​റി​ച്ചും പ​ഠി​ക്കാ​നും റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി ഇ​ര​ക​ളെ സ​ഹാ​യി​ക്കാ​നു​മെ​ന്ന പേ​രി​ല്‍ കേ​ന്ദ്ര സം​ഘ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ പ​ല കാ​ല​ങ്ങ​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്. വേ​ന​ല്‍ കെ​ടു​തി​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നു​ള്ള സം​ഘം എ​ത്തു​മ്പോ​ഴേ​ക്കും ഇ​വി​ടെ ക​ന​ത്ത മ​ഴ തു​ട​ങ്ങി​യി​രി​ക്കും. മ​ഴ​ക്കാ​ല കെ​ടു​തി​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നു​ള്ള സം​ഘ​മെ​ത്തു​മ്പോ​ഴേ​ക്കും വെ​ള്ള​ക്കെ​ട്ടു​ക​ളെ​ല്ലാം ഒ​ഴി​ഞ്ഞ് ന​ല്ല തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യെ​ത്തും. എ​ന്നാ​ല്‍ കെ​ടു​തി​ക​ളു​ടെ ഇ​ര​ക​ളാ​യ​വ​രു​ടെ ദു​സ​ഹ​മാ​യ ജീ​വി​തം ആ​രു​മ​റി​യാ​തെ ഇ​രു​ള​ട​ഞ്ഞു​പോ​വു​ക​യും ചെ​യ്യും. ഈ ​പ​തി​വി​നു മാ​റ്റ​മൊ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്, ഈ ​മാ​സം കേ​ര​ള​തീ​ര​ത്തെ ത​ക​ര്‍ത്തെ​റി​ഞ്ഞ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ കെ​ടു​തി​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ വ​ര​വ്.

ആ​ഭ്യ​ന്ത​ര അ​ഡി​ഷ​ന​ല്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ മാ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക്രി​സ്മ​സ് പി​റ്റേ​ന്നാ​ണു സം​സ്ഥാ​ന​ത്തെ​ത്തു​ക. നാ​ലു ദി​വ​സം അ​വ​ര്‍ കേ​ര​ള​ത്തി​ല്‍ ത​ങ്ങി, ഓ​ഖി ദു​ര​ന്തം മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി, കേ​ന്ദ്ര സ​ര്‍ക്കാ​രി​നു റി​പ്പോ​ര്‍ട്ട് ന​ല്‍കും. ഈ ​റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ചാ​വും കേ​ര​ള​ത്തി​ന് ഓ​ഖി പു​ന​ര​ധി​വാ​സ പാ​ക്കെ​ജ് അ​നു​വ​ദി​ക്കു​ക എ​ന്നാ​ണ് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌​റ്റ്‌​ലി അ​റി​യി​ച്ച​ത്. ഓ​ഖി ദു​ര​ന്തം ക​ഴി​ഞ്ഞി​ട്ട് ഇ​ന്നേ​ക്ക് മൂ​ന്നാ​ഴ്ച​ക​ള്‍ പൂ​ര്‍ത്തി​യാ​യി.

ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കു സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ 20 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ക​ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ല്‍, കോ​സ്റ്റ് ഗാ​ര്‍ഡും നേ​വി​യും ക​ട​ലി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രും. കാ​ണാ​താ​യ​വ​രെ മു​ഴു​വ​ന്‍ ക്രി​സ്മ​സി​നു മു​ന്‍പ് ക​ണ്ടെ​ത്തു​മെ​ന്നു ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പൂ​ന്തു​റ സ​ന്ദ​ര്‍ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ല്‍കി​യെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വി​ര​ളം.

ജീ​വി​തം വ​ഴി​മു​ട്ടി​യ ല​ക്ഷ​ക്ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ചേ​രി​തി​രി​വു​ക​ളാ​ണ് ഈ ​മേ​ഖ​ല ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള എം​പി​മാ​ര്‍ ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും വ​ലി​യ ച​ര്‍ച്ച​ക​ളാ​ണു ന​യി​ച്ച​ത്. എ​ന്നാ​ല്‍, പ്ര​ധാ​ന​മ​ന്ത്രി​യെ​യും ധ​ന​മ​ന്ത്രി​യെ​യും മ​റ്റും കാ​ണു​ന്ന​തി​ല​ട​ക്കം യോ​ജി​ച്ചു​ള്ള നീ​ക്ക​മു​ണ്ടാ​യ​തു​മി​ല്ല. യു​ഡി​എ​ഫും ഇ​ത​ര പ​ക്ഷ​വും വെ​വ്വേ​റെ സം​ഘ​ങ്ങ​ളാ​യാ​ണു വി​ഐ​പി​ക​ളെ ക​ണ്ട​ത്. പാ​ര്‍ല​മെ​ന്‍റി​ലും അ​ങ്ങ​നെ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​യ​ഞ്ഞ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​ല്‍ നി​ന്നു​ണ്ടാ​യ​ത്.

ഓ​ഖി ദു​ര​ന്തം അ​തി​ജീ​വി​ക്കാ​ന്‍ 7,340 കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​ഭാ​വ​പൂ​ര്‍വം പ​രി​ഗ​ണി​ക്കാ​മെ​ന്നു ന​രേ​ന്ദ്ര മോ​ദി ഉ​റ​പ്പു ന​ല്‍കി​യെ​ങ്കി​ലും വി​നോ​ദ് മാ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി ഇ​ന്ന​ലെ പാ​ര്‍ല​മെ​ന്‍റി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ട്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്കു രാ​ഷ്‌​ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. പാ​ര്‍ല​മെ​ന്‍റി​ലും കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ മു​ന്നി​ലും ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള​ല്ല, ത​ക​ര്‍ന്ന​ടി​ഞ്ഞ തീ​ര​ദേ​ശ​ത്തി​ന്‍റെ സ​ങ്ക​ട​ങ്ങ​ളെ​ല്ലാം പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്ന ഏ​ക​ശ​ബ്ദ​മാ​യി മാ​റി​യാ​ല്‍ മാ​ത്ര​മേ, ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ ചെ​റി​യൊ​രു വി​ഹി​ത​മെ​ങ്കി​ലും അ​നു​വ​ദി​ച്ചു കി​ട്ടു​ക​യു​ള്ളൂ.