FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

കണ്ണൂര്‍ വിമാനത്താവളം: ജനുവരിയിൽ പരീക്ഷണ പറക്കല്‍ നടക്കുമെന്ന് മുഖ്യമന്ത്രി

Saturday, Dec 23, 2017,18:35 IST By മെട്രൊ വാർത്ത A A A

കണ്ണൂർ: നിർമാണം പുരോഗമിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ ജനുവരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2018 സെപ്റ്റംബറോടുകൂടി വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വിമാനത്താവളത്തിന്‍റെ എയർ സൈഡ്, സിറ്റി സൈഡ് നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂത്തിയായിക്കഴിഞ്ഞു. വിമാനത്താവളം പ്രവർത്തന സജ്ജമാകുമ്പോൾ വർഷം പതിനഞ്ച് ലക്ഷത്തോളം യാത്രക്കാർക്ക് സേവനം ലഭ്യമാക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഒരേ സമയം ഇരുപത് വിമാനങ്ങൾവരെ പാർക്ക് ചെയ്യുവാൻ സാധിക്കും. റൺവേയുടെ നിർമാണം 3050 മീറ്റർ നീളത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ഭാവിയിൽ എയർബസ് എ380 പോലെയുള്ള വലിയ വിമാനങ്ങൾക്കും ഉപയോഗിക്കുവാൻ സാധിക്കുന്ന തരത്തിൽ റൺവേ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.