FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Literature

വീ​ണ്ടും ആ ​പ​ഴ​യ റ​ഷ്യ​ൻ പു​സ്ത​ക​ങ്ങ​ൾ

Wednesday, Dec 27, 2017,5:32 IST By അ​നൂ​പ് കെ. ​മോ​ഹ​ൻ A A A

പ​ണ്ട് പ​ണ്ട് ഒ​രു രാ​ജാ​വി​ന് മൂ​ന്നു പു​ത്ര​ന്മാ​ർ ഉ​ണ്ടാ​യി​രു​ന്നു. പു​ത്ര​ന്മാ​ർ​ക്ക് വി​വാ​ഹ​പ്രാ​യ​മെ​ത്തി​യ​പ്പോ​ൾ രാ​ജാ​വ് അ​വ​രെ വി​ളി​ച്ച് ഇ​ങ്ങി​നെ പ​റ​ഞ്ഞു: “”മ​ക്ക​ളെ, എ​ന്‍റെ പേ​ര​ക്കി​ടാ​ങ്ങ​ളെ ക​ണ്ടി​ട്ടു​വേ​ണം മ​രി​ക്കാ​ൻ, അ​തു​കൊ​ണ്ടു നി​ങ്ങ​ൾ വി​വാ​ഹം ചെ​യ്യ​ണം’’
പു​ത്ര​ന്മാ​ർ പ​റ​ഞ്ഞു: അ​ങ്ങി​നെ​യാ​ക​ട്ടെ അ​ച്ഛാ, ഞ​ങ്ങ​ൾ ആ​രെ​യാ​ണ് ക​ല്യാ​ണം ക​ഴി​ക്കേ​ണ്ട​ത് ?
“” നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ഓ​രോ അ​മ്പ് എ​ടു​ത്തു​കൊ​ണ്ട് പു​ൽ​ത്ത​കി​ടി​യി​ൽ പോ​യി എ​യ്യ​ണം. അ​മ്പു ചെ​ന്നു വീ​ഴു​ന്നി​ട​ത്തു നി​ങ്ങ​ൾ വ​ധു​ക്ക​ളെ ക​ണ്ടു​മു​ട്ടും’’
ര​ത്ന​മ​ല, സോ​വി​യ​റ്റ് നാ​ട്ടി​ലെ നാ​ടോ​ടി​ക്ക​ഥ​ക​ൾ എ​ന്ന സ​മാ​ഹാ​ര​ത്തി​ലെ ത​വ​ള​രാ​ജ​കു​മാ​രി എ​ന്ന ക​ഥ​യു​ടെ തു​ട​ക്കം. കൗ​തു​ക​വും ആ​കാം​ക്ഷ​യും അ​ത്ഭുത​വു​മെ​ല്ലാം അ​വ​ശേ​ഷി​പ്പി​ക്കു​ന്ന അ​ക്ഷ​ര​രൂ​പ​ങ്ങ​ൾ. ഓ​ർ​മ​യു​ണ്ടോ ഇ​ത്ത​രം റ​ഷ്യ​ൻ നാ​ടോ​ടി​ക്ക​ഥ​ക​ൾ ? ത​ടി​ച്ച ക​റു​ത്ത അ​ക്ഷ​ര​ങ്ങ​ളി​ൽ സോ​വി​യ​റ്റ് യൂ​ണി​യ​നി​ൽ അ​ച്ച​ടി​ച്ച​ത് എ​ന്ന അ​റി​യി​പ്പോ​ടെ കേ​ര​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ. വാ​യ​ന​യു​ടെ സു​വ​ർ​ണ്ണ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ത​ക​ർ​ച്ച​യോ​ടെ കേ​ര​ള​ത്തി​ലേ​ക്ക് ഈ ​പു​സ്ത​ക​ങ്ങ​ളു​ടെ വ​ര​വു നി​ല​ച്ചു. വാ​യ​ന​യു​ടെ ഈ​ർ​പ്പ​മു​ള്ള മ​ണ്ണി​ൽ നി​ന്നും അ​ക്ഷ​ര​ങ്ങ​ളു​ടെ ഈ ​പു​ൽ​നാ​മ്പു​ക​ൾ പ​തു​ക്കെ വേ​ര​റ്റു പോ​വു​ക​യാ​യി​രു​ന്നു. വി​സ്മൃ​തി​യി​ലേ​ക്ക് മ​റ​ഞ്ഞ റ​ഷ്യ​ൻ പു​സ്ത​ക​ങ്ങ​ൾ വീ​ണ്ടും വാ​യ​ന​യു​ടെ വ​സ​ന്തം വി​രി​യി​ക്കു​ന്നു, ആ ​പ​ഴ​യ റ​ഷ്യ​ൻ പു​സ്ത​ക​ങ്ങ​ൾ എ​ന്ന ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ. സോ​വി​യ​റ്റ് യൂ​ണി​യ​ൻ കാ​ല​ത്തെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ ഈ ​പേ​ജി​ലൂ​ടെ വാ​യി​ക്കാം. വാ​യ​ന​യു​ടെ ആ ​സു​വ​ർ​ണ്ണ​കാ​ല​ത്തി​ലേ​ക്ക് ഒ​രി​ക്ക​ൽ​ക്കൂ​ടി വി​രു​ന്നി​നു പോ​കാം. ത​വ​ള​രാ​ജ​കു​മാ​രി​യും, അ​ച്ഛ​ന്‍റെ ബാ​ല്യ​വും, മൂ​ന്നു ത​ടി​യ​ന്മാ​രും, ക​ട​ലോ​ര​ത്ത് ഒ​രു ബാ​ല​നു​മൊ​ക്കെ വീ​ണ്ടും വാ​യി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി​യി​രി​ക്കു​ന്നു.
ഒ​രു കാ​ല​ത്തെ ത​ല​മു​റ​യെ ഏ​റെ സ്വാ​ധീ​നി​ച്ച പു​സ്ത​ക​ങ്ങ​ൾ. ആ ​പു​സ്ത​ക​ങ്ങ​ളെ സ്മ​ര​ണ​യി​ലെ​ത്തി​ക്കാ​ൻ ഒ​രു പേ​ജ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ ​പ​ഴ​യ റ​ഷ്യ​ൻ പു​സ്ത​ക​ങ്ങ​ൾ പേ​ജ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു സാ​ജി​ദ് എ ​ല​ത്തീ​ഫ്. മ​രി​യ റോ​സ് എ​ന്ന പേ​രി​ൽ എ​ഴു​ത്തി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് സാ​ജി​ദ്. മ​മ്പാ​ട് എം​ഇ​എ​സ് കോ​ളേ​ജി​ലെ അ​ധ്യാ​പ​ക​നാ​യ സാ​ജി​ദ് ആ​രം​ഭി​ച്ച ഈ ​പേ​ജി​ന് ഇ​പ്പോ​ൾ ഏ​ഴാ​യി​ര​ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ണ്ട്. ഇ​പ്പോ​ൾ ഒ​രു സോ​വി​യ​റ്റ് ലൈ​ബ്ര​റി ആ​യി​ത്ത​ന്നെ ഈ ​പേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലേ​ക്കു പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ റ​ഷ്യ​ൻ പു​സ്ത​ക​ങ്ങ​ളെ പ്ര​ണ​യി​ക്കു​ന്ന​വ​രു​ടെ സം​ഗ​മ​ഭൂ​മി​യാ​യി ഈ ​പേ​ജ് മാ​റി.
സ​മാ​ന​മ​ന​സ്ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ പേ​ജി​ലെ​ത്തി. ല​ഭ്യ​മാ​യ​വ​യെ​ല്ലാം പി​ഡി​എ​ഫ് രൂ​പ​ത്തി​ൽ ഈ ​പേ​ജി​ലൂ​ടെ വാ​യി​ക്കാം, ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. മാ​ക്സിം ഗോ​ർ​ക്കി, ലി​യോ ടോ​ൾ​സ്റ്റോ​യ്, ആ​ന്‍റ​ൺ ചെ​ക്കോ​വ്, അ​ലെ​ക്സെ​യ് ക്രി​ലോ​വ്, അ​ല​ക്സാ​ണ്ട​ർ റാ​സ്കി​ൻ തു​ട​ങ്ങി​യ​വ​രു​ടെ കൃ​തി​ക​ളൊ​ക്കെ റ​ഷ്യ​യി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു എ​ന്ന​തു പു​തു​ത​ല​മു​റ​യ്ക്ക് അ​ത്ഭു​ത​മാ​യി​രി​ക്കാം. എ​ന്നാ​ൽ ആ ​പു​സ്ത​ക​ങ്ങ​ൾ​ക്കൊ​പ്പം വ​ള​ർ​ന്ന ത​ല​മു​റ​യ്ക്ക് എ​ല്ലാം നി​റ​മു​ള്ള സ്മ​ര​ണ​ക​ളാ​ണ്. 1922 മു​ത​ൽ 1991 വ​രെ​യാ​ണ് സോ​വി​യ​റ്റ് യൂ​ണി​യ​ൻ നി​ല​നി​ന്ന​ത്. മോ​സ്കോ ആ​സ്ഥാ​ന​മാ​യു​ള്ള റാ​ദു​ഗ, പ്രോ​ഗ്ര​സ്, മി​ർ എ​ന്നീ പ്ര​സാ​ധ​ക​രാ​യി​രു​ന്നു വി​വി​ധ ഭാ​ഷ​ക​ളി​ൽ പു​സ്ത​കം പു​റ​ത്തി​റ​ക്കി​യി​രു​ന്ന​ത്. പ്ര​ഭാ​ത് ബു​ക് ഹൗ​സി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ ഈ ​പു​സ്ത​ക​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​ത്. അ​താ​തു ഭാ​ഷ​ക​ളി​ൽ നി​ന്നും വി​വ​ർ​ത്ത​ക​രെ മോ​സ്കോ​യി​ൽ എ​ത്തി​ച്ച് അ​താ​തു ഭാ​ഷ​ക​ളി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്യു​ക​യാ​യി​രു​ന്നു. മോ​സ്കോ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ ഓ​മ​ന, എ​ബ്ര​ഹാം പാ​റ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്ത​വ​രി​ലെ പ്ര​ധാ​നി​ക​ൾ.
സാ​ജി​ത് ആ​രം​ഭി​ച്ച പേ​ജി​ലേ​ക്ക് റ​ഷ്യ​ൻ സാ​ഹി​ത്യ​കൃ​തി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ പി​ന്നീ​ട് നി​ര​വ​ധി പേ​രെ​ത്തി. യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ജാ​റാം വാ​സു​ദേ​വ​ൻ എ​ന്ന​യാ​ൾ റ​ഷ്യ​ൻ പു​സ്ത​ക​ങ്ങ​ളു​ടെ ഒ​രു ബ്ലോ​ഗും ആ​രം​ഭി​ച്ചു. വാ​യ​ന​യി​ല്ലാ​ത്ത ഒ​രു ത​ല​മു​റ വ​ള​ർ​ന്നു വ​രു​മ്പോ​ൾ, വാ​യ​ന​യി​ലൂ​ടെ വ​ള​ർ​ന്ന ഒ​രു ത​ല​മു​റ ആ ​പ​ഴ​യ പു​സ്ത​ക​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. സോ​വി​യ​റ്റ് കാ​ല​ത്തു പു​റ​ത്തി​റ​ക്കി​യ എ​ല്ലാ പു​സ്ത​ക​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ മു​ന്നേ​റു​ന്ന​ത്.
സോ​വി​യ​റ്റ് പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു വ​ള​ർ​ന്ന ത​ല​മു​റ​യ്ക്ക് അ​വ പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മ​ല്ല, ബാ​ല്യ​ത്തി​ന്‍റെ ഓ​ർ​മ, അ​വ സ​മ്മാ​നി​ച്ച അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്മ​ര​ണ, പു​തു​പേ​ജി​ന്‍റെ മ​ടു​ക്കാ​ത്ത ഗ​ന്ധം, പി​ന്നെ ആ​കാം​ക്ഷ​യു​ടെ കൊ​ടു​മു​ടി​യി​ലേ​ക്ക് കൈ​പി​ടി​ച്ചു ന​ട​ത്തി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ……​ഇ​ങ്ങ​നെ, ഓ​ഫ് വൈ​റ്റ് നി​റ​മു​ള്ള ഓ​ർ​മ​യു​ടെ പേ​ജു​ക​ളി​ൽ ബാ​ല്യ​ത്തി​ന്‍റെ എ​ത്ര​യെ​ത്ര ഇ​ലസ്ട്രേ​ഷ​നു​ക​ൾ.