FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

​ആ​തു​രാ​ല​യ​ങ്ങ​ൾ കു​രു​തി​ക്ക​ള​മാ​ക്ക​രു​ത്

Wednesday, Dec 27, 2017,10:00 IST By മെ‌ട്രൊ വാർത്ത A A A

ഇ​ര​ട്ട​ക്കു​രു​തി​യു​ടെ ക​രി​നി​ഴ​ലി​ലാ​ണു കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​മാ​യൊ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി. ത​ല​ശേ​രി ജ​ന​റ​ൽ ആ‍ശു​പ​ത്രി​യി​ൽ വ​ള​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ര​മ്യ എ​ന്ന പൂ​ർ​ണ ഗ​ർ​ഭി​ണി​യും അ​വ​രു‌​ടെ ഗ​ർ​ഭ​സ്ഥ ശി​ശു​വും പ​രി​ച​ര​ണ​വും ചി​കി​ത്സ​യും കി‌​ട്ടാ​തെ മ​ര​ണ​ത്തി​നു കീ​ഴ‌​ട​ങ്ങി. പ്ര​സ​വ സം​ബ​ന്ധ​മാ‍യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ‍യി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ ദ​യ​നീ​യ സ്ഥി​തി ബ​ന്ധു​ക്ക​ൾ അ​റി‍യി​ച്ചി‌​ട്ടും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ട്സ് ആ​പ്പി​ൽ മു​ഴു​കി​യി​രി​ക്ക​യാ​യി​രു​ന്നു എ​ന്നാ​ണു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം ഉ​ണ്ടാ​യി​രു​ന്നി‌​ട്ടും അ​തി​ന്‍റെ പ്ര​യോ​ജ​ന​വും ര​മ്യ​ക്കു ല​ഭി​ച്ചി​ല്ല. ഡോ​ക്റ്റ​റു​ടെ സേ​വ​ന​വും ല​ഭി​ച്ചി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​വ​ർ പ​റ​യു​ന്ന​തു ശ​രി​യാ​ണെ​ങ്കി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് ത​ല​ശേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ മാ​യം ക​ല​രാ​തി​രി​ക്കാ​നും കു​റ്റ​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​തി​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. കാ​ര​ണം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ അ​നാ​സ്ഥ അ​പൂ​ർ​വ​മോ ഒ​റ്റ​പ്പെ​ട്ട​തോ അ​ല്ല.
ഇ​ക്ക​ഴി​ഞ്ഞ ഒ​ക്റ്റോ​ബ​റി​ൽ കൊ​ല്ല​ത്ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ എ​ന്ന ‍യു​വാ​വി​നു​ണ്ടാ​യ അ​നു​ഭ​വം ആ​രോ​ഗ്യ കേ​ര​ള​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​ണ്. റോ​ഡ് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ‍യ മു​രു​ക​നെ​യും കൊ​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു ജി​ല്ലാ ആ​ശു​പ​ത്രി​യും ഒ​രു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളെ​ജും ഉ​ൾ​പ്പെ​ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ ക​യ​റി‍യി​റ​ങ്ങി. ഒ​രി​ട​ത്തും പ്ര​വേ​ശ​നം പോ​ലും കി‌​ട്ടാ​തെ, മു​രു​ക​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​ന്മേ​ലു​ള്ള അ​ന്വേ​ഷ​ണ​വും ന‌​ട​പ​ടി​ക​ളും ഇ​പ്പോ​ഴും ക​ട​ലാ​സി​ൽ ഇ​ഴ‍യു​ന്നു.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ വ​യ​റു​വേ​ദ​ന​യു​മാ​യി കൊ​ച്ചി ക​ള​മ​ശേ​രി സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ജെ​റി​ൻ മൈ​ക്കി​ൾ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നും മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​തേ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ഷം​ന ത​സ്നീം എ​ന്ന യു​വ​തി​യും മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ ദീ​ർ​ഘ​കാ​ലം വ​ലി​യ പ്ര​തി​ഷേ​ധ​വും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കി​യ ഷം​ന കേ​സും ആ​വി​യാ​യി​പ്പോ​യി.
പ്ര​തി​മാ​സം 120ല​ധി​കം പ്ര​സ​വം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മേ​യി​ൽ പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു യു​വ​തി മ​രി​ച്ച സം​ഭ​വം വ​ലി​യ ഒ​ച്ച​പ്പാ​ടി​നും പ്ര​ക്ഷോ​ഭ​ത്തി​നും കാ​ര​ണ​മാ‍യി. ഇ​വി​ടെ ഒ​രു ഡോ​ക്റ്റ​റെ സ്ഥ​ലം മാ​റ്റി​യ​തി​ലൊ​തു​ങ്ങി, ന‌​ട​പ​ടി. ഈ ​ന​ട​പ​ടി പോ​ലും അം​ഗീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. അ​വ​രും തു​ട​ങ്ങി, മൗ​ന പ്ര​തി​ഷേ​ധം. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രെ നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു മ​ട​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​വി​ടെ ഒ​രു മാ​സം ഇ​രു​പ​തി​ൽ താ​ഴെ​യാ​ണു പ്ര​സ​വം.
ഇ​ത്ത​ര​ത്തി​ൽ ഇ​നി​യു​മു​ണ്ട് നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ. അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​ർ​ക്കേ അ​തി​ന്‍റെ ദു​രി​തം മ​ന​സി​ലാ​കൂ. കേ​ര​ള​ത്തി​ലെ ചി​കി​ത്സ‍യു​ടെ 67 ശ​ത​മാ​ന​വും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്കു താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഈ ​ആ​ശു​പ​ത്രി​ക​ൾ ഈ​ടാ​ക്കു​ന്ന പ്ര​തി​ഫ​ലം. കി​ട​പ്പാ​ടം വി​റ്റാ​ണെ​ങ്കി​ലും ജീ​വ​ൻ തി​രി​കെ​ക്കി​ട്ടു​മ​ല്ലോ എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പാ​വ​പ്പെ​ട്ട​വ​ർ പോ​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. അ​വ​ർ​ക്കു ത​ണ​ലാ​കേ​ണ്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളാ​ക​ട്ടെ, മ​ര​ണ​ത്തി​ന്‍റെ ക്വ​ട്ടേ​ഷ​നെ​ടു​ത്ത് പാ​വ​ങ്ങ​ളെ കൊ​ല്ലു​ക​യും ചെ​യ്യു​ന്നു. നി​യ​മ സം​വി​ധാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ സം​ര​ക്ഷ​ണ​ങ്ങ​ളും ര​ക്ഷി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ളി‌​ട​ത്തോ​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും ജീ​വ​ന​ക്കാ​രും വാ​ട്സ് ആ​പ് ക​ളി​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. അ​ത്ത​രം ര​ക്ഷാ​ക​വ​ച​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഏ​റ്റ​വും വേ​ഗം ചെ​യ്യേ​ണ്ട​ത്.