FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Sports

ആ​ഷ​സ് ഇം​ഗ്ല​ണ്ട് തി​രി​ച്ച​ടി​ക്കു​ന്നു

Thursday, Dec 28, 2017,10:38 IST By മെ‌ട്രൊ വാർത്ത A A A

മെ​ൽ​ബ​ൺ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തി​രി​ച്ച​ടി​ക്കു​ന്നു. ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഓ​സീ​സി​നെ 327ന് ​പു​റ​ത്താ​ക്കി​യ ഇം​ഗ്ല​ണ്ട് ര​ണ്ടാം​ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 104 റ​ൺ​സ് നേ​ടി പു​റ​ത്താ​വാ​തെ നി​ൽ​ക്കു​ന്ന അ​ലി​സ്റ്റ​ർ കു​ക്കി​ന്‍റെ ബാ​റ്റി​ങ്ങാ​ണ് ര​ണ്ടാം ദി​വ​സ​ത്തെ പ്ര​ത്യേ​ക​ത. 49 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട് കു​ക്കി​ന് കൂ​ട്ടു​ണ്ട്. ഓ​സീ​സി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സ് ടോ​ട്ട​ലി​നെ​തി​രേ 135 റ​ൺ​സ് പി​റ​കി​ലാ​ണ് ഇം​ഗ്ല​ണ്ട്. മാ​ർ​ക്ക് സ്റ്റോ​ൺ​മാ​ൻ (15), ജ​യിം​സ് വി​ൻ​സെ എ​ന്ന (17) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ താ​ര​ങ്ങ​ൾ. ന​ഥാ​ൻ ലി​യോ​ൺ, ജോ​ഷ് ഹേ​സ​ൽ​വു​ഡ് എ​ന്നി​വ​ർ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. 166 പ​ന്തി​ൽ നി​ന്ന് 15 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് കു​ക്ക് സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
നേ​ര​ത്തെ ര​ണ്ടാം ദി​വ​സം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഓ​സ്ട്ര​ലി​യ​യെ ഇം​ഗ്ല​ണ്ട് ബൗ​ള​ര്‍മാ​ര്‍ എ​റി​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. ഓ​സ്ട്ര​ലി​യ​യു​ടെ അ​വ​സാ​ന 7 വി​ക്ക​റ്റ് വെ​റും 67 റ​ണ്‍സ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ഷ്ട​മാ​യ​ത്. നാ​ല് വി​ക്ക​റ്റ് നേ​ടി​യ സ്റ്റു​വ​ർ​ട്ട് ബ്രോ​ഡും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ആ​ന്‍ഡേ​ഴ്സ​ണും ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ ഇ​ന്നി​ങ്സ് 327ല്‍ ​അ​വ​സാ​നി​പ്പി​ച്ചു. ക്രി​സ് വോ​ക്സ് ര​ണ്ടും അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ടോം ​കു​റ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. സ്മി​ത്താ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. കു​റ​നാ​ണ് ഓ​സീ​സ് ക്യാ​പ്റ്റ​നെ പു​റ​ത്താ​ക്കി​യ​ത്. മാ​ർ​ഷി​നെ ബ്രോ​ഡ് വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ക്കി. മി​ച്ച​ൽ മാ​ർ​ഷി​നെ വോ​ക്സും ടിം ​പെ​യ്നി​നെ ആ​ൻ​ഡേ​ഴ്സ​ണും പു​റ​ത്താ​ക്കി​യ​തോ​ടെ ഓ​സീ​സ് വാ​ല​റ്റം പൊ​രു​താ​തെ കീ​ഴ​ട​ങ്ങി. 76 റ​ണ്‍സ് എ​ടു​ത്ത സ്റ്റീ​വ​ൻ സ്മി​ത്തും 61 റ​ണ്‍സ് എ​ടു​ത്ത ഷോ​ൺ മാ​ര്‍ഷും പു​റ​ത്താ​യ​തോ​ടെ ഓ​സ്ട്രേ​ലി​യ വി​ക്ക​റ്റു​ക​ള്‍ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ഓ​സ്ട്ര​ലി​യ​ക്ക് വേ​ണ്ടി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.