FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

ബാ​ലി​ശ വി​വാ​ദ​ങ്ങ​ളി​ല്‍ പാ​ര്‍ല​മെ​ന്‍റ് അ​ല​ങ്കോ​ല​മാ​ക​രു​ത്

Thursday, Dec 28, 2017,10:04 IST By മെ‌ട്രൊ വാർത്ത A A A

ഇ​ക്കു​റി പാ​ര്‍ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ത​ന്നെ ഉ​ണ്ടാ​വി​ല്ലെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട​വ​രാ​ണു പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി. ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് അ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ര്‍ക്കും എം​പി​മാ​ര്‍ക്കും പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ല്‍, സ​മ്മേ​ള​നം അ​ൽ​പ്പം നീ​ളു​ന്നു എ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​മാ​യ ബി​ജെ​പി​യു​ടെ വി​ശ​ദീ​ക​ര​ണം. ഏ​താ​യാ​ലും പാ​ര്‍ല​മെ​ന്‍റ​റി മ​ര്യാ​ദ​യു​ടെ​യോ കീ​ഴ്വ​ഴ​ക്ക​ങ്ങ​ളു​ടെ​യോ പ്ര​തി​പ​ക്ഷ സ​മ്മ​ര്‍ദ​ത്തി​ന്‍റെ​യോ ഒ​ക്കെ ഫ​ല​മാ​യി സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​നം അ​ൽ​പ്പം വൈ​കി​യെ​ങ്കി​ലും തു​ട​ങ്ങാ​നാ​യി. എ​ന്നാ​ല്‍, സ​മ്മേ​ള​നം തു​ട​ങ്ങി​യ ശേ​ഷം ഒ​രു ദി​വ​സം പോ​ലും അ​വ​ശേ​ഷി​പ്പി​ക്കാ​തെ രാ​ജ്യ​സ​ഭ ബ​ഹ​ള​ത്തി​ലാ​ണ്. ലോ​ക്സ​ഭ​യും ബ​ഹ​ള​ത്തി​ലാ​യി​രു​ന്നു മി​ക്ക​പ്പോ​ഴും.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​കോ​പ​നം. ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍മോ​ഹ​ന്‍ സി​ങ്ങും അ​ന്ന​ത്തെ ഉ​പ​രാ​ഷ്ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ന്‍സാ​രി​യും ചി​ല പാ​ക് ഉ​ന്ന​ത​രു​മാ​യി ര​ഹ​സ്യ​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​ന്നാ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രോ​പ​ണം. അ​തൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് ആ​ണെ​ന്ന് ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി നേ​താ​ക്ക​ള്‍ക്കു​മൊ​ക്കെ അ​റി​യാം. എ​ന്നാ​ല്‍, ഒ​രു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് അ​ന്താ​രാ​ഷ്ട്ര പ്രാ​ധാ​ന്യ​മു​ള്ള ഒ​രു പ്ര​സ്താ​വ​ന, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​ര സ്ഥാ​ന​ത്തു നി​ന്നു​ണ്ടാ​വു​ന്ന​തു പ്ര​തി​ഷേ​ധാ​ര്‍ഹ​മെ​ന്ന​ല്ല, വ​ള​രെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി​പ്പോ​യി എ​ന്നു ത​ന്നെ പ​റ​യ​ണം. അ​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് അ​വ​ര്‍ പാ​ര്‍ല​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും രാ​ജ്യ​സ​ഭാ നേ​താ​വും ധ​ന​മ​ന്ത്രി​യു​മാ​യ അ​രു​ണ്‍ ജ​യ്റ്റ്‌​ലി​യു​ടെ അ​ര്‍ധ ക്ഷ​മാ​പ​ണ​ത്തോ​ടെ​യു​ള്ള പ്ര​സ്താ​വ​ന കോ​ണ്‍ഗ്ര​സി​നെ ത​ണു​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു വേ​ണം, ഇ​ന്ന​ലെ ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ പ്ര​സ്താ​വ​ന​യി​ലൂ​ടെ മ​ന​സി​ലാ​ക്കേ​ണ്ട​ത്. ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി, ഉ​പ​ദേ​ഷ്ടാ​വ്, റി​സ​ര്‍വ് ബാ​ങ്ക് ഗ​വ​ര്‍ണ​ര്‍, രാ​ജ്യ​സ​ഭാം​ഗം, പ്ര​ധാ​ന​മ​ന്ത്രി തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ അ​ര നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഇ​ന്ത്യ​ക്കാ​ര്‍ക്കു വേ​ണ്ടി അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന​യാ​ളാ​ണു മ​ന്‍മോ​ഹ​ന്‍ സി​ങ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ധാ​ര്‍മി​ക​ത​യി​ലോ, രാ​ഷ്ട്ര സേ​വ​ന​ത്തി​ലോ ശ​ത്രു​ക്ക​ള്‍ക്കു പോ​ലും സം​ശ​യ​മി​ല്ല. ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും സാ​മൂ​ഹ്യ ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​ഹ​മീ​ദ് അ​ന്‍സാ​രി​യു​ടെ കാ​ര്യ​ത്തി​ലും അ​താ​ണു പൊ​തു സ്ഥി​തി. ഇ​വ​ര്‍ ഇ​രു​വ​രും ഇ​ന്ത്യ​ക്കെ​തി​രാ​യി പാ​ക്കി​സ്ഥാ​ന്‍ മേ​ധാ​വി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ആ​രും വി​ശ്വ​സി​ക്കി​ല്ല. അ​ക്കാ​ര്യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കൂ​ടി അ​നു​മ​തി​യോ​ടെ, അ​രു​ണ്‍ ജ​യ്റ്റ്‌​ലി പാ​ര്‍ല​മെ​ന്‍റി​ല്‍ പ​ങ്കു വ​ച്ച​ത്. ഈ ​നേ​താ​ക്ക​ളു​ടെ ദേ​ശ​സ്നേ​ഹ​മോ ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യോ ആ​രും ചോ​ദ്യം ചെ​യ്യി​ല്ലെ​ന്നും അ​വ​ര്‍ രാ​ജ്യ​ത്തി​ന്‍റെ ഉ​ത്ത​മ പൗ​ര​ന്മാ​രാ​ണെ​ന്നു​മാ​ണ് ജ​യ്റ്റ്‌​ലി പാ​ര്‍ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞ​ത്. അ​വ​ര്‍ക്കെ​തി​രേ പ്ര​തി​കൂ​ല പ്ര​സ്താ​വ​ന​ക​ള്‍ ആ​രും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ്റ്റ്‌​ലി അ​റി​യി​ച്ച​തോ​ടെ, ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​വ​സാ​നി​ച്ച​താ​യി ഗു​ലാം ന​ബി ആ​സാ​ദും പ്ര​തി​ക​രി​ച്ചു.
താ​ത്കാ​ലി​ക​മാ​യ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍ക്കാ​യി ഒ​രു നേ​താ​വും മ​റ്റു നേ​താ​ക്ക​ള്‍ക്കെ​തി​രേ, ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്തി​ന് ആ​ധാ​രം. അ​ത്ത​ര​മൊ​രു വീ​ഴ്ച​യു​ടെ തെ​റ്റ് തി​രു​ത്തു​ക​യാ​യി​രു​ന്നു അ​രു​ണ്‍ ജ​യ്റ്റ്‌​ലി. ഇ​നി​യെ​ങ്കി​ലും പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​നം സു​ഗ​മ​മാ​യി ന​ട​ക്ക​ട്ടെ.