FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

ഐ​എ​സ് ഭീ​ക​ര​രോ​ടു ദ​യാ​ദാ​ക്ഷി​ണ്യം വേ​ണ്ട

Friday, Dec 29, 2017,9:38 IST By മെ‌ട്രൊ വാർത്ത A A A

ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ള​ട​ക്കം ലോ​ക​ത്തെ ഒ​ട്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ചു വേ​ട്ട​യാ​ടു​ന്ന കൊ​ടും​ഭീ​ക​ര സം​ഘ​മാ​ണ് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് എ​ന്ന ഐ​എ​സ്. അ​റി​ഞ്ഞും അ​റി​യാ​തെ​യും അ​തി​ല്‍ ഉ​ള്‍പ്പെ​ട്ടു പോ​യ ഹ​ത​ഭാ​ഗ്യ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ദു​ര​നു​ഭ​വ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ലോ​ക​ത്തെ പ​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളും പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്. കൊ​ല്ലാ​നും മ​രി​ക്കാ​നും മാ​ത്ര​മാ​ണ് അ​തി​ലേ​ക്കു പു​രു​ഷ​ന്മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്. ചാ​വേ​റു​ക​ളു​ടെ ലൈം​ഗി​ക അ​ടി​മ​ക​ള്‍ മാ​ത്ര​മാ​ണ് ഐ​എ​സി​ലെ വ​നി​താ കേ​ഡ​റു​ക​ള്‍.
ഐ​എ​സ് ഭീ​ക​ര​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​ന്നൊ​ടു​ക്കി​യി​ട്ടു​ള്ള​ത് മു​സ്‌​ലിം സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ലോ​ക​ത്തെ ഒ​ട്ടെ​ല്ലാ മു​സ്‌​ലിം ഭ​ര​ണ​കൂ​ട​ങ്ങ​ളും ഐ​എ​സ് ഭീ​ക​ര​രെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യി കാ​ണു​ന്ന​ത്. കാ​ണു​ന്ന മാ​ത്ര​യി​ല്‍ത്ത​ന്നെ കൊ​ന്നു​ക​ള​യാ​നാ​ണ് ഐ​എ​സ് വി​രു​ദ്ധ പോ​രാ​ളി​ക​ള്‍ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍ദേ​ശം. അ​തു​കൊ​ണ്ടു ത​ന്നെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഈ ​ചാ​വേ​ര്‍ സം​ഘ​ങ്ങ​ള്‍ ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.
എ​ന്നി​ട്ടും ഇ​ന്ത്യ​യി​ല്‍ നി​ന്ന്, പ്ര​ത്യേ​കി​ച്ചു കേ​ര​ള​ത്തി​ല്‍ നി​ന്നും ഒ​റ്റ​പ്പെ​ട്ട​തെ​ങ്കി​ലും ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്നു എ​ന്ന​ത് ആ​ശ​ങ്ക​യോ​ടെ വേ​ണം കാ​ണേ​ണ്ട​ത്. സം​സ്ഥാ​ന​ത്തു നി​ന്ന് ഈ ​വ​ര്‍ഷം കാ​ണാ​താ​യ 21 പേ​ര്‍ മൂ​ന്നു മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന് ഐ​എ​സി​ല്‍ ചേ​ര്‍ന്നു എ​ന്നാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​യു​ടെ ക​ണ്ടെ​ത്ത​ല്‍. അ​വ​രു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ളും പൊ​ലീ​സ് പു​റ​ത്തു വി​ട്ടു. 24നും 36​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് ഇ​വ​രെ​ല്ലാം. പ​ല​രും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ച​വ​രും.
മ​ത സൗ​ഹാ​ര്‍ദ​ത്തി​ലും മ​നു​ഷ്യ​ത്വ​ത്തി​ലും പ​ര​സ്പ​ര സ​ഹാ​യ​ത്തി​ലും ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ജീ​വി​ത നി​ല​വാ​ര​ത്തി​ലും ഇ​തേ ഔ​ന്ന​ത്യം പു​ല​ര്‍ത്തു​ന്നു. എ​ന്നി​ട്ടും ചി​ല​രെ​ങ്കി​ലും ഇ​പ്പോ​ഴും ഐ​എ​സ് എ​ന്ന ഭീ​ക​ര പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ആ​ക​ര്‍ഷി​ക്ക​പ്പെ​ടു​ന്നു എ​ന്നു വ​രു​ന്ന​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണ്.
കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്കു തീ​വ്ര​വാ​ദം കൊ​ണ്ടു​വ​രി​ല്ലെ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത്, ഇ​വി​ടു​ത്തെ ഓ​രോ വ്യ​ക്തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. സ്വ​ന്തം ബ​ന്ധ​ത്തി​ലോ പ​രി​ച​യ​ത്തി​ലോ അ​റി​വി​ലോ ആ​രെ​ങ്കി​ലും അ​ങ്ങ​നെ വ​ഴി​തെ​റ്റി​പ്പോ​കു​ന്നെ​ങ്കി​ല്‍ അ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ഓ​രോ​രു​ത്ത​ര്‍ക്കും ബാ​ധ്യ​ത​യു​ണ്ട്. ഐ​എ​സ് സം​ഘ​ത്തി​ലെ​ത്തി​പ്പെ​ട്ട യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നും തി​രി​കെ നാ​ട്ടി​ലെ​ത്തി​ച്ചു വി​ചാ​ര​ണ ന​ട​ത്തി ശി​ക്ഷി​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​ലൂ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നും ക​ഴി​യ​ണം. ഏ​തെ​ങ്കി​ലും ഭീ​ക​ര കു​റ്റ​വാ​ളി​യു​ടെ ദ​യാ​ദാ​ക്ഷി​ണ്യ​ത്തി​ലാ​ക​രു​ത്, സ​മാ​ധാ​ന​പ്രേ​മി​ക​ളാ​യ കേ​ര​ളീ​യ​രു​ടെ ജീ​വി​തം.