FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

ബ​ഗാ​നെ ആ​രോ​സ് ത​ള​ച്ചു

Saturday, Dec 30, 2017,10:38 IST By മെട്രൊ വാർത്ത A A A

കോ​ൽ​ക്ക​ത്ത: മോ​ഹ​ന്‍ ബ​ഗാ​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ഇ​ന്ത്യ​ന്‍ ആ​രോ​സ്. 1- 1നാ​ണ് അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​ധി​നി​ധി​ക​രി​ച്ച കു​ട്ടി​ക​ള്‍ ബ​ഗാ​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​ത്. അ​മ​ര്‍ജി​ത് കി​യാം ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് പു​റ​ത്ത് പോ​യ​തോ​ടെ ഇ​ന്ത്യ​ന്‍ ആ​രോ​സ് അ​വ​സാ​ന 25 മി​നി​റ്റ് 10 പേ​രു​മാ​യാ​ണ് ക​ളി​ച്ച​ത്. ആ​രോ​സി​ന് വേ​ണ്ടി മ​ല​യാ​ളി താ​രം രാ​ഹു​ല്‍ മി​ക​ച്ചൊ​രു ഗോ​ളും മ​ത്സ​ര​ത്തി​ല്‍ നേ​ടി.
മോ​ഹ​ന്‍ ബ​ഗാ​ന്‍റെ മൈ​ദാ​ന്‍ ഗ്രൗ​ണ്ടി​ലെ ആ​ദ്യ ഐ ​ലീ​ഗ് മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. സോ​ണി നോ​ര്‍ദെ ഇ​ല്ലാ​തെ​യാ​ണ് മോ​ഹ​ന്‍ ബ​ഗാ​ന്‍ ഇ​ന്ന് ഇ​ന്ത്യ​ന്‍ ആ​രോ​സി​നെ നേ​രി​ടാ​ന്‍ ഇ​റ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് മോ​ഹ​ന്‍ ബ​ഗാ​ന് തി​രി​ച്ച​ടി​യാ​യാ​യി. ആ​രോ​സി​ന്‍റെ ഗോ​ള്‍ പോ​സ്റ്റി​ല്‍ അ​ണ്ട​ര്‍ 17 ഗോ​ള്‍ കീ​പ്പ​ര്‍ നീ​ര​ജി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​വും അ​വ​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി.
മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത് മോ​ഹ​ന്‍ ബാ​ഗ​നാ​ണ്. ദി​പ​ന്‍ന്ത ഡി​ക്ക​യു​ടെ മി​ക​ച്ച ഒ​രു ഷോ​ട്ട് ഇ​ന്ത്യ​ന്‍ ആ​രോ​സി​ന്‍റെ ഗോ​ള്‍ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഗോ​ള്‍ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ​ന്‍ ആ​രോ​സ് മോ​ഹ​ന്‍ ബ​ഗാ​നെ ഞെ​ട്ടി​ച്ചു. ര​ണ്ട് മോ​ഹ​ന്‍ ബ​ഗാ​ന്‍ പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് മ​ല​യാ​ളി​യാ​യ കെ.​പി. രാ​ഹു​ലാ​ണ് ആ​രോ​സി​ന് സ​മ​നി​ല നേ​ടി കൊ​ടു​ത്ത​ത്. സ​ഞ്ജീ​വ് സ്റ്റാ​ലി​ന്‍റെ പാ​സ് സ്വീ​ക​രി​ച്ച രാ​ഹു​ൽ ര​ണ്ട് പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​യൊ​ഴി​ഞ്ഞ് നി​റ​യൊ​ഴി​ച്ചു.
ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ള്‍ മ​ത്സ​രം 1 1ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ലും ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ബ​ഗാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ ഗോ​ള്‍ നേ​ടാ​ന്‍ അ​വ​ര്‍ക്കാ​യി​ല്ല. ര​ണ്ടാ​മ​ത്തെ മ​ഞ്ഞ കാ​ര്‍ഡ് ക​ണ്ട് ആ​രോ​സി​ന്‍റെ അ​മ​ര്‍ജി​ത് കി​യാം ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് പു​റ​ത്ത് പോ​യെ​ങ്കി​ലും ബ​ഗാ​ന് മു​ന്‍പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ആ​രോ​സ് വി​ല​പ്പെ​ട്ട ഒ​രു പോ​യി​ന്‍റ് നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.