FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

വി​ല​യു​ണ്ടാ​വ​ണം, സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക്

Saturday, Dec 30, 2017,10:24 IST By മെട്രൊ വാർത്ത A A A

രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കും ഉ​യ​ർ​ന്ന നേ​താ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​ക്കു​ന്ന ധാ​ര​ണ​ക​ൾ​ക്കും പ്ര​സ​ക്തി​യി​ല്ലാ​തെ പോ​കു​ക​യാ​ണോ. ഇ​പ്പോ​ൾ ക​ണ്ണൂ​രി​ൽ നി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ങ്ങ​നെ​യൊ​രു ചി​ന്ത​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി മ​ട്ട​ന്നൂ​ർ, പാ​നൂ​ർ മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ക​ണ്ണൂ​ർ ജി​ല്ലാ ക​ല​ക്റ്റ​ർ സി​പി​എം- ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഉ​ഭ​യ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​ത്. ജി​ല്ല​യി​ൽ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തു​ക​യും ചെ​യ്തു. പ​രു​ക്കേ​റ്റ​വ​രെ സ​ർ​വ​ക​ക്ഷി സം​ഘം സ​ന്ദ​ർ​ശി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്റ്റ​ർ ഉ​റ​പ്പു​ന​ൽ​കി. പ്ര​കോ​പ​ന പ്ര​സം​ഗ​ങ്ങ​ള്‍ക്കെ​തി​രേ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്ന പ്ര​കോ​പ​ന പ്ര​ച​ര​ണ​ങ്ങ​ള്‍ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി എ​ന്നും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, സ​മാ​ധാ​ന ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ മ​ഷി​യു​ണ​ങ്ങും മു​ൻ​പേ വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പാ​നൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.
അ​തി​നു മു​ൻ​പ് ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ണ്ണം​വെ​ള്ളി​യി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും പാ​നൂ​രി​ൽ ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നും മ​ർ​ദ​ന​മേ​റ്റി​രു​ന്നു. അ​തി​നു​മു​ൻ​പും ക​ണ്ണം​വെ​ള്ളി​യി​ലും പാ​നൂ​രി​ലു​മെ​ല്ലാം ബി​ജെ​പി- സി​പി​എം സം​ഘ​ർ​ഷ​വും ആ​ക്ര​മ​ണ​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തെ​ല്ലാം ന​ട​ന്ന​ത് അ​തി​നു മു​ൻ​പു ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​ടെ​യെ​ല്ലാം വി​ല​യി​ടി​ച്ചു​താ​ഴ്ത്തി​ക്കൊ​ണ്ടാ​ണ്. സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഏ​താ​നും മാ​സം മു​ൻ​പ് തി​രു​വ​ന​ന്ത​പു​ര​ത്തു മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ സി​പി​എം- ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചു ധാ​ര​ണ​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നു. സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. സ​മാ​ധാ​ന ധാ​ര​ണ താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രി​ൽ എ​ത്തി​ക്കു​ന്ന​തി​നും നേ​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​ണ്. പ​ക്ഷേ, ഇ​ത്ത​രം ധാ​ര​ണ​ക​ളെ​ല്ലാം പി​ന്നീ​ടും പാ​ഴാ​കു​ന്ന​താ​ണു കാ​ണു​ന്ന​ത്.
രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ പ​ര​സ്പ​രം വെ​ട്ടി​യും കു​ത്തി​യും ത​മ്മി​ൽ​ത്ത​ല്ലി​യും പോ​രു വി​ളി​ച്ചും ന​ട​ക്കേ​ണ്ട​വ​ര​ല്ല പ്ര​വ​ർ​ത്ത​ക​ർ. അ​വ​രെ ര​ഹ​സ്യ​മാ​യി പോ​ലും അ​ക്ര​മ​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യ​ല്ല നേ​താ​ക്ക​ൾ ചെ​യ്യേ​ണ്ട​തും. ഏ​തു രാ​ഷ്ട്രീ​യ ത​ത്വ​ശാ​സ്ത്ര​മാ​യാ​ലും മ​നു​ഷ്യ​ജീ​വ​നു വി​ല ക​ൽ​പ്പി​ക്കു​ന്ന​താ​യാ​ലേ സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പു​വ​രൂ. ത​ല്ലി​യൊ​തു​ക്കി​യും വെ​ട്ടി​നു​റു​ക്കി​യു​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വ​ള​രേ​ണ്ട​തും നി​ല​നി​ൽ​ക്കേ​ണ്ട​തും. ആ​ശ‍യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ടു നേ​രി​ട​ണം. മ​റു​വാ​ദ​ക്കാ​രെ കാ​യി​ക​മാ​യി ഇ​ല്ലാ​യ്മ ചെ​യ്തു​കൊ​ണ്ട് സ്വ​യം വ​ള​രാ​ൻ ക​ഴി​യു​മെ​ന്ന് ആ​രും ധ​രി​ക്ക​രു​ത്.