FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

സ്ത്രീകള്‍ക്ക് ആൺതുണയില്ലാതെ ഹജ്ജിനു പോകാനാവില്ലെന്ന നിയമം വിവേചനമെന്ന് മോദി

Sunday, Dec 31, 2017,15:52 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ആൺതുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന നിയമം വിവേചനപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ട് സർക്കാർ ഈ നിയമത്തിൽ മാറ്റം വരുത്തുകയാണെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ “മൻ കീ ബാത്തി”ൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് കർമം നിർവഹിക്കാൻ ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകൾക്ക് ഒരു പുരുഷ രക്ഷാകർത്താവിനു ഒപ്പം മാത്രമേ പോകാൻ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. ഈ വർഷം 1,300 സ്ത്രീകൾ പുരുഷന്മാരുടെ തുണയില്ലാതെ ഹജ്ജിനു പോകാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർക്ക് അനുമതി നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പിൽ നിന്നു ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.