FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

​വ​ര​വേ​ൽ​ക്കാം, ന​ല്ല നാ​ളെ​ക​ളെ​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും

Monday, Jan 1, 2018,10:12 IST By മെ‌ട്രൊ വാർത്ത A A A

പ്ര​തീ​ക്ഷാ​ഭ​രി​ത​മാ​യ പു​തു​വ​ർ​ഷ​ത്തി​ലേ​ക്കു പ​ദ​മൂ​ന്നു​ക​യാ​ണു ലോ​ക​ത്തോ​ടൊ​പ്പം, ന​മ്മു​ടെ സം​സ്ഥാ​ന​വും. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ തീ​രാ​നൊ​മ്പ​ര​ങ്ങ​ൾ ബാ​ക്കി​വ​ച്ചാ​ണ് 2017 വി​ട പ​റ​യു​ന്ന​ത്. കേ​ര​ളം ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ക​ണ്ണീ​ർ​ക്ക​ട​ലാ​ണു തീ​ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ര​മ്പി​മ​റി​യു​ന്ന​ത്. ദു​ര​ന്ത​ത്തി​നി​ര​യാ​യ എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​ത്തി​ന്‍റെ‍യും കാ​രു​ണ്യ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും കൈ​ത്താ​ങ്ങൊ​രു​ക്കി, ന​മു​ക്ക് 2018നെ ​വ​ര​വേ​ൽ​ക്കാം. സം​ഘ​ർ​ഷ​ങ്ങ​ളും സം​ഘ​ട്ട​ന​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ദുഃ​ഖ​ങ്ങ​ളു​മി​ല്ലാ​ത്ത​താ​ക​ട്ടെ പു​തു​വ​ർ​ഷ​മെ​ന്ന് ഓ​രോ മ​ല​യാ​ളി​ക്കും പ​ര​സ്പ​രം ആ​ശം​സ​ക​ൾ നേ​രാം.
പോ​യ വ​ർ​ഷ​ത്തി​ൽ ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ ന​മു​ക്കു​ണ്ടാ​യി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യാ​യ കൊ​ച്ചി മെ​ട്രൊ റെ​യ്‌​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. കോ​ഴി​ക്കോ‌​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു വേ​ഗം വ​ച്ചു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ദേ​ശീ​യ ശ​രാ​ശ​രി​ക്കും മു​ക​ളി​ലെ​ത്തി. വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ൽ ച​ര​ക്കു നീ​ക്കം പ്ര​തീ​ക്ഷ​യ്ക്കൊ​പ്പം ഉ​യ​ർ​ന്നു, വ​രു​മാ​നം കൂ​ടി. എ​ല്ലാ​ത്തി​ലു​മു​പ​രി, ഒ​രു വ്യാ​ഴ​വ‌​ട്ട​ത്തി​നി​ട​യി​ലെ റെ​ക്കൊ​ഡ് മ​ഴ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടു.
ഓ​ഖി ദു​ര​ന്തം സം​ഭ​വി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ പൊ​തു​വേ സ​ന്തോ​ഷ​ക​ര​മാ​കേ​ണ്ട വ​ർ​ഷ​മാ​ണു ക​ട​ന്നു പോ​കു​ന്ന​ത്.
ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യാ​മെ​ങ്കി​ലും വ​രു​ന്ന വ​ർ​ഷ​വും വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​ങ്ങ​ളും അ​ത്ര ശു​ഭോ​ത​ർ​ക്ക​മ​ല്ല എ​ന്നാ​ണു കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. അ​താ​ക​ട്ടെ, ഒ​ന്നോ ര​ണ്ടോ വ​ർ​ഷം കൊ​ണ്ടു സം​ഭ​വി​ച്ച​ത​ല്ല. ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​മാ​യി അ​നു​വ​ർ​ത്തി​ച്ചു​പോ​രു​ന്ന ധ​ന മാ​നെ​ജ്മെ​ന്‍റി​ന്‍റെ ദു​ര​ന്ത​മാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. അ​താ​ണു ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു സ​മ്മ​തി​ച്ച​ത്. പ​ല ത​ര​ത്തി​ലു​ള്ള പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടും പൊ​തു​ക‌​ട​വും ധ​ന​ക്ക​മ്മി​യും എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ചു കു​തി​ക്കു​ക​യാ​ണ്. ജൂ​ണി​ൽ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി‌​ട്ട ക​ണ​ക്കു പ്ര​കാ​രം കേ​ര​ള​ത്തി​ന്‍റെ പൊ​തു ക​ടം 1.82 ല​ക്ഷം കോ​ടി രൂ​പ ക​വി​ഞ്ഞു. ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണു ക​ട​ക്ക​ണ​ക്കി​ൽ കേ​ര​ളം. ഇ​തേ കാ​ല​യ​ള​വി​ൽ ധ​ന​ക്ക​മ്മി 17,720 കോ​ടി രൂ​പ​യാ​യും വ​ള​ർ​ന്നു.
റ​വ​ന്യൂ വ​ര​വി​നെ​ക്കാ​ൾ അ​ധി​ക​മാ​ണു ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നു വേ​ണ്ടി​വ​രു​ന്ന തു​ക. 20-25 ശ​ത​മാ​നം വ​രെ നി​കു​തി വ​രു​മാ​ന വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ക​യും 12 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​ക​യും കി​ട്ടാ​നു​ള്ള നി​കു​തി വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ലും കൂ​ടു​ത​ൽ കേ​സി​ലും ത​ർ​ക്ക​ങ്ങ​ളി​ലും കു​ടു​ങ്ങു​ക​യും ചെ​യ്യു​മ്പോ​ൾ, ക​ട​മെ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റേ വ​ഴി​യി​ല്ലെ​ന്നു വ​രു​ന്നു. ജി​എ​സ്ടി, നി​കു​തി വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ൽ ന‌​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​തീ​ക്ഷി​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ല്ല.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ക, അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന‌​ട​പ്പാ​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണം പ​ത്തു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ന്നാ​ക്കു​ക തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലു​ണ്ട്. പ​ല കോ​ണു​ക​ളി​ൽ നി​ന്നു​ള്ള എ​തി​ർ​പ്പു​ക​ൾ കാ​ര​ണം അ​വ ന‌​ട​പ്പാ​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്നു മാ​ത്രം. വ​രാ​നി​രി​ക്കു​ന്ന ന​ല്ല നാ​ളെ​ക​ൾ​ക്ക് അ​വ​ശ്യം വേ​ണ്ട​തു മി​ക​ച്ച ധ​ന മാ​നെ​ജ്മെ​ന്‍റാ​ണ്. അ​തി​ന് ആ​ർ​ജ​വ​മു​ള്ള നേ​താ​ക്ക​ളും ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​പ്പോ​ഴു​ണ്ട്. ക‌​ട​മെ‌​ടു​പ്പു നി​യ​ന്ത്രി​ക്കു​ക​യും ധ​ന​ക്ക​മ്മി കു​റ​യ്ക്കു​ക​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​രം. അ​തി​നു തൊ​ലി​പ്പു​റ​ത്തു​ള്ള ചി​കി​ത്സ പോ​രാ. അ​ടി​മു​ടി അ​ഴി​ച്ചു പ​ണി​യു​ന്ന വി​ദ​ഗ്ധ​മാ​യ ശ​സ്ത്ര​ക്രി​യ ത​ന്നെ വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ, വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ളം പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു വ​ള​രൂ.