FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

ജെ.എൻ.യു. ക്യാമ്പസിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

Tuesday, Jan 2, 2018,20:50 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എൻ..യു) ക്യാമ്പസിനുള്ളിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. സര്‍വകലാശാല വളപ്പിനുള്ളിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം ക്യാമ്പസിനുള്ളിൽ ഉണ്ടായിരുന്ന ആരുടെയങ്കിലുമാണോ അതോ പുറത്തുള്ള ആളുടേതാണോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായും വിവരമുണ്ട്.