FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

ജോനായ്ക്ക് പിന്നിൽ ഉന്നതൻ: വാട്ട്സ്ആപ്പ് സന്ദേശമെത്തിയത് സാവോപോളോയിൽ നിന്ന്

Tuesday, Jan 2, 2018,11:43 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കോക്കെയ്ൻ കടത്താൻ ശ്രമിച്ച ജോനാസിന് പിന്നിലുള്ളത് ഉന്നതർ. ലാറ്റിനമേരിക്കൻ മയക്കമരുന്നുകടത്തുസംഘത്തിലെ കണ്ണിയാണ് ഇവരെന്നാണ് പൊലീസിന് ഇപ്പോൾ ലഭിക്കുന്ന സൂചന. കൊച്ചിയിലെ ഒരു ഹോട്ടലിലേക്കാണ് ഇവർ മയക്കുമരുന്നുമായി എത്തിയത്. ഇവിടെ അവർക്കായി ഹോട്ടൽമുറി ബുക്ക് ചെയ്തിരുന്നു. മുറി ബുക്ക് ചെയ്തതിന്‍റെ വിവരങ്ങൾ വാട്ട്സ്ആപ്പ് വഴി ഇവരെ അറിയിക്കുകയും ചെയ്തിരുന്നു. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഈ സന്ദേശമെത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എത്യോപയുടെ തലസ്ഥാനമായ ആഡിസ് അബാബയിൽ ഇറങ്ങി അവിടെ നിന്ന് മസ്കറ്റിലെത്തി വൈകിട്ടോടെ നെടുമ്പാശേരിയിൽ ഇറങ്ങുമ്പോഴാണ് നർക്കോട്ടിക് കൺട്രോൾ വിഭാഗം ജോനാസിനെ പിടി കൂടുന്നത്. കോക്കെയ്ൻ കൊച്ചിയിലെത്തിക്കുകയെന്നതായിരുന്നു ഇവരുടെ ജോലി. നിർദേശങ്ങളനുസരിച്ച് ഇടനിലക്കാർക്ക് കൈ മാറാനാണ് താനെത്തിയതെന്നാണ് യുവതിയുടെ മൊഴി. ഇടനിലക്കാരാരാണെന്ന് തനിക്കൊരു വിവരവും ഇല്ലെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.