FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

മു​ഖം മി​നു​ക്കു​ന്ന കേ​ര​ള പൊ​ലീ​സ്

Tuesday, Jan 2, 2018,9:39 IST By മെ‌ട്രൊ വാർത്ത A A A

പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പൊ​ലീ​സ് ഘ​ട​ന​യി​ൽ വ​ലി​യൊ​രു മാ​റ്റ​ത്തി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്നു. ഇ​ന്ന​ലെ മു​ത​ൽ മു​ഴു​വ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ചു​മ​ത​ല ഓ​രോ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രു​ടെ ചു​മ​ത​ല​യി​ലാ​യി. അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും കു​റ്റാ​ന്വേ​ഷ​ണ​ത്തി​നും വെ​വ്വേ​റെ സ​ബ് ഇ​ൻ​സ്പ​ക്റ്റ​ർ​മാ​രു​ണ്ടാ​കും. നി​ല​വി​ൽ കു​റ്റാ​ന്വേ​ഷ​ണ​വും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും ഒ​രേ സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​ർ​ക്കാ​യി​രു​ന്നു. ര​ണ്ടി​ലും അ​ന്വേ​ഷ​ണ​വും ന‌​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​വു​മാ​യി​രി​ക്കും എ​ന്നു പ്ര​തീ​ക്ഷി​ക്കാം.
രാ​ജ്യ​ത്തെ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തു​ല്യ​മാ​യ പൊ​ലീ​സ് ഘ​ട​ന​യാ​ണു കേ​ര​ള​ത്തി​ലു​മു​ള്ള​ത്. എ​ന്നാ​ൽ, പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണം സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രെ ഏ​ൽ​പ്പി​ച്ചു കൊ​ടു​ത്തി​ട്ടു​ള്ള വേ​റൊ​രു സം​സ്ഥാ​ന​വു​മി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി​യ​ത​ല്ല, താ​ര​ത​മ്യേ​ന ചെ​റി​യ സം​ഭ​വ​ങ്ങ​ൾ പോ​ലും പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ക​യും അ​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തു കൊ​ണ്ടാ​ണ് ഇ​വി​ടെ കേ​സി​ന്‍റെ എ​ണ്ണം കൂ​ടു​ന്ന​ത് എ​ന്നൊ​രു വാ​ദ​വു​മു​ണ്ട്. അ​ത്ത​രം കേ​സു​ക​ൾ​ക്കു പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​ത്ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം.
സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രെ​പ്പോ​ലെ രാ​വും പ​ക​ലും വീ​ടു വി​ട്ടു പു​റ​ത്തു​പോ​യി ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ, അ​വ​ർ​ക്കു നേ​രേ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കൂ‌​ടു​ത​ലാ​ണ്. ഇ​രു​പ​ത്ത​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​വ​രി​ൽ കു​റ്റ​വാ​സ​ന കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണു പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​മ്പോ​ൾ, ന​മ്മു​ടെ പൊ​ലീ​സി​ങ്ങി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​ന​ലി​സം അ​നി​വാ​ര്യ​മാ​ണ്.
സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ ത​സ്തി​ക​യി​ലേ​ക്കു നേ​രി​ട്ടു നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ വ​ള​രെ കു​റ​ഞ്ഞ കാ​ല​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണു സ്റ്റേ​ഷ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ്ര​മാ​ദ​മാ​യ സം​ഭ​വ​ങ്ങ​ളി​ൽ അ​വ​ർ​ക്കു വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. അ​ത്ത​രം കേ​സു​ക​ളി​ൽ ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ടു​മെ​ങ്കി​ലും കാ​ല​താ​മ​സ​മു​ണ്ടാ​യേ​ക്കാം. ഈ ​കു​റ​വാ​ണ് ഇ​പ്പോ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​ർ ആ​കു​മ്പോ​ൾ ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ൽ ഒ​രു ത​ട്ട് ഇ​ല്ലാ​താ​കും. അ​തു ന‌​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യും.
196 പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും നി​യ​ന്ത്ര​ണം ഇ​ന്ന​ലെ അ​ത​തു സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​ർ ഏ​റ്റെ​ടു​ത്തു. സ്റ്റേ​ഷ​ൻ റെ​ക്കോ​ഡു​ക​ൾ ഇ​നി മു​ത​ൽ നേ​രി​ട്ട് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​നോ ജി​ല്ലാ പൊ​ലീ​സ് സൂ​പ്ര​ണ്ടി​നോ കൈ​മാ​റാം. പ്രൊ​ഫ​ഷ​ന​ൽ മി​ക​വി​ൽ രാ​ജ്യ​ത്തു ത​ന്നെ മു​ന്നി​ലാ​ണു കേ​ര​ള പൊ​ലീ​സ്. താ​ഴേ​ത്ത​ട്ടി​ലു​ള്ള അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഇ​ല്ലാ​താ​ക്കി, പ്രൊ​ഫ​ഷ​ന​ൽ മി​ക​വി​ന്‍റെ പൊ​ലീ​സി​ങ് കാ​ഴ്ച വ​യ്ക്കാ​നാ​യാ​ൽ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​ള​രെ ഉ​യ​ര​ത്തി​ലു​ള്ള കേ​ര​ളം സ​മാ​ധാ​ന​ത്തി​ന്‍റെ സം​സ്ഥാ​ന​മാ​യി വ​ള​രെ വേ​ഗം മാ​റും.